വനിതാ മതില്‍ മനുഷ്യരുടെ മതില്‍ മതങ്ങളുടേതല്ല, എന്‍എസ്എസിന്റെ നിലപാട് ആത്മഹത്യാപരം: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: വനിതാ മതിലില്‍ എന്‍എസ്എസ് നടത്തിയ പ്രതികരണം ശരിയായില്ലെന്ന് കോടിയരി ബാലകൃഷ്ണന്‍. എന്‍എസ്എസിനെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടാന്‍ ആണ് ശ്രമം. നേതൃത്വം നിലപാട് തിരുത്തണം. അവരുടെ നിലപാട് ആത്മഹത്യാപരമെന്നും കോടിയേരി പറഞ്ഞു.

എന്‍എസ്എസിനെ വിഴുങ്ങാന്‍ ആണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും അവരുടെ പരിപാടികളില്‍ പങ്കെടുക്കാനുമാണ് എന്‍എസ്എസ് പറയുന്നത്. മന്നത്ത് പത്മനാഭന്റെ സന്ദേശമാണ് വനിതാ മതില്‍.

സ്ത്രീ പുരുഷ സമത്വമാണ് അദ്ദേഹം മുന്നോട്ട് വെച്ച ആശയം. മന്നത്ത് പത്മനാഭന്റെ പാരമ്പര്യമാണ് എന്‍എസ്എസ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. നവോത്ഥാന പ്രസ്ഥാനമായി ആണ് എന്‍എസ്എസ് വളര്‍ന്നത്.

വനിതാ മതില്‍ സര്‍ക്കാരിന്റെ പരിപാടി അല്ലെന്നും വനിതകളുടെ പരിപാടി ആണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ആര്‍എസ്എസിനെതിരായ സന്ദേശമാണ് വനിതാ മതില്‍ അതുകൊണ്ടാണ് അതില്‍ വിള്ളല്‍ വരുത്താന്‍ അവര്‍ ശ്രമിക്കുന്നത്. ജനുവരി ഒന്നിന് ഉയരുന്നത് മനുഷ്യരുടെ മതിലാണെന്നും മതങ്ങളുടെ മതിലല്ല എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസിന്റെ ഹൈക്കമാന്റ് അമിത് ഷാ ആണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞാല്‍ പോലും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ അംഗീകരിക്കില്ലായെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയത പ്രചരിപ്പിക്കാന്‍ ആര്‍എസ്എസ് ക്ഷേത്രങ്ങളെ ഉപയോഗിക്കുന്നു. അയ്യപ്പന്റെ പേരില്‍ കലാപം ഉണ്ടാക്കാന്‍ ആണ് അവരുടെ ശ്രമം.

ആര്‍എസ്എസ് ശബരിമലയെ തങ്ങളുടെ ശാഖയാക്കാന്‍ ശ്രമിച്ചു. പക്ഷേ അതില്‍ അവര്‍ ദയനീയമായി പരാജയപ്പെട്ടു എന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News