
പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഫാബ് ആണ് ഒന്നാം റാങ്ക് നേടിയിരിക്കുന്നത്.
സ്വകാര്യ മേഖലയില്‍ അല്‍ ഫുത്തൈം ഗ്രൂപ്പ് ആണ് ഒന്നാം സ്ഥാനത്ത്.
പ്രമുഖ മലയാളി വ്യവസായി എം എ യൂസുഫലി ചെയര്‍മാനായുളള ‘ലുലു ഗ്രൂപ്പ്’ സ്വകാര്യ മേഖലയില്‍ നാലാം സ്ഥാനം കരസ്ഥമാക്കി .
ദുബായില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫ് അലി എം.എ പുരസ്‌കാരം ഏറ്റുവാങ്ങി. ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് ചീഫ് എഡിറ്റര്‍ ഖുലൂദ് അല്‍ ഒമിയാന്റെ സാന്നിധ്യത്തിലായിരുന്നു അവാര്‍ഡ് പ്രഖ്യാപനം.
സ്വകാര്യ, ഗവണ്‍മെന്റ് കമ്പനികളെ രണ്ടായി തിരിച്ചുള്ള പട്ടികയില്‍ സാമ്പത്തികടിസ്ഥാനവും കമ്പനിയുടെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍, നെറ്റ്വര്‍ക്ക് ഓപ്പറേഷനുകള്‍, തൊഴിലാളികളുടെ സമീപനം, എന്നിവയും പരിഗണനയുടെ മാനദണ്ഡങ്ങളില്‍ പെടുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here