പെട്രോളിയം മന്ത്രാലയവുമായി ബന്ധപ്പെട്ടു നിരവധി അഴിമതി ആരോപണങ്ങള്‍ മന്ത്രാലയത്തിനെതിരെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ രാജിയെന്ന് കരുതുന്നു.
കുവൈറ്റ് പാര്‍ലമെന്റ് അംഗം ഖലീല്‍ അബ്ദുലിന്റെ നേതൃത്വത്തില്‍ എം.പി.മാര്‍ മന്ത്രിയെ പാര്‍ലമെന്റില്‍ കുറ്റവിചാരണക്ക് ശ്രമം നടക്കുകയായിരുന്നു.
പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹിനാണ് മന്ത്രി രാജി സമര്‍പ്പിച്ചത്.
എണ്ണ നയം സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നത് സുപ്രീം പെട്രോളിയം കമീഷനായത്‌കൊണ്ട് എണ്ണ മന്ത്രിയുടെ രാജി രാജ്യത്തെ എണ്ണ വിപണിയെയോ സര്‍ക്കാരിന്റെ നയ നിലപാടുകളെയോ ബാധിക്കില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Get real time update about this post categories directly on your device, subscribe now.