ഈ വര്‍ഷം ദുബായ് രാജ്യാന്തര എയര്‍പോര്‍ട്ടിലെ യാത്രക്കാരില്‍ നിന്ന് 1034 വ്യാജ പാസ്‌പോട്ടുകള്‍ പിടികൂടിയെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി.
ജിഡിആര്‍എഫ്എ ദുബായുടെ കീഴിലുള്ള ഡോക്യുമെന്റ് എക്‌സാമിനേഷന്‍ കേന്ദ്രത്തിന്റെ സഹായത്തേടെയാണ് ഇത്രയും അധികം വ്യാജ പാസ്‌പ്പോര്‍ട്ടുകള്‍ പിടികൂടിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
വ്യാജ രേഖകള്‍ കണ്ടത്താന്‍ സഹായിക്കുന്ന ഈ കേന്ദ്രത്തില്‍ കൃത്രിമ പാസ്‌പോര്‍ട്ടുകളും മറ്റു കെട്ടിച്ചമച്ച രേഖകളും കണ്ടത്താന്‍ അതിവേഗം സഹായിക്കുന്ന അത്യാധുനിക സാങ്കേതിക സംവിധാനങ്ങളെടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇതിന്റെ മുഖ്യ ഉപദേഷ്ടാവ് അഖീല്‍ അഹമ്മദ് നജ്ജാര്‍ പറഞ്ഞു.
വിവിധ അതിര്‍ത്തി മാര്‍ഗങ്ങളിലൂടെ യുഎഇ യിലേക്കുള്ള നിയമലംഘകരുടെ പ്രവേശനം ഗൗരവമായി കണ്ട് കൊണ്ട് അവരെ എളുപ്പത്തില്‍ തടയാന്‍ ഈ കേന്ദ്രത്തിന്റെ സഹായം ഏറെ വിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
അതോടൊപ്പം തന്നെ മറ്റു രാജ്യങ്ങളുടെ വ്യാജ റസിഡന്റ് രേഖകളും ,മറ്റു വ്യാജമായ ലൈസന്‍സുകളും യാത്രക്കാരില്‍ ഈ കേന്ദ്രത്തിന്റെ സഹായത്തേടെ വകുപ്പ് ഇതിനകം കണ്ടത്തിയിട്ടുണ്ട്
ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും പ്രധാന രേഖകളും യഥാര്‍ത്ഥമായ പാസ്‌പോര്‍ട്ടുകളും കേന്ദ്രത്തിന്റെ ഡാറ്റാബേസില്‍ എപ്പോഴും ലഭ്യമാണ്.
അത് കൊണ്ട് തന്നെ നിയമവിരുദ്ധമായി എത്തുന്നവരുടെ പാസ്‌പോട്ടിലെ പൊരുത്തകേടുകള്‍ ഈ കേന്ദ്രത്തിന് ഉടനടി കണ്ടത്താന്‍ കഴിയുമെന്ന് അല്‍ നജ്ജാര്‍ വിശദീകരിച്ചു.
വ്യാജ പാസ്‌പ്പോര്‍ട്ടുകള്‍ തിരിച്ചറിയുവാന്‍ പ്രത്യേകം പരിശീലനം ലഭിച്ച 1700 എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കേന്ദ്രത്തില്‍ സേവനം അനുഷ്ടിക്കുന്നുണ്ട് .
വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാരുടെ ക്യത്രിമ രേഖകള്‍ ഈ കേന്ദ്രത്തിന്റെ സഹായത്തെടെ എളുപ്പത്തില്‍ കണ്ടത്താന്‍ കഴിയും.

Get real time update about this post categories directly on your device, subscribe now.