ശബരിമലയില്‍ നിരോധനാജ്ഞ 22 വരെ നീട്ടി

പത്തനംതിട്ട:  ശബരിമലയില്‍ ഇന്ന് അവസാനിക്കേണ്ടിയിരുന്ന നിരോധനാജ്ഞ നാല് ദിവസം കൂടി നീട്ടി.

ഈ മാസം 22 വരെയാണ് നിരോധനാജ്ഞ നീട്ടിയത്. എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ക്രമസമാധനം നിലനിര്‍ത്താന്‍ നിരോധനാജ്ഞ തുടരാമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ട് നല്‍കി.

ഇലവുങ്കല്‍ മുതല്‍ സന്നിദാനം വരെയുള്ള സ്ഥലങ്ങളിലെല്ലാം നിരോധനാജ്ഞ ബാധകമായിരിക്കും.

ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ഇത് യാതൊരു തരത്തിലും ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്ന് ഉത്തരവില്‍ പറയുന്നു.

മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News