തനിക്കെതിരെയുള്ള മോശം പരാമര്‍ശങ്ങള്‍ക്ക് മറുപടി കൊടുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് ബോളിവുഡ് താരം താപ്‌സി പന്നു.

ഇപ്പോള്‍ തനിക്കെതിരെ വന്ന ലൈംഗിക ചുവയുള്ള ട്വീറ്റിന് കിടിലം മറുപടിയുമായി വീണ്ടും എത്തിയിരിക്കുകയാണ് ഈ 31കാരി.

പാണ്ഡേ അക്കു എന്ന ട്വിറ്റര്‍ ഉപയോക്താവ് താപ്‌സിയെ ടാഗ് ചെയ്തു കൊണ്ട് എഴുതി “എനിക്ക് നിങ്ങളുടെ ശരീര ഭാഗങ്ങള്‍ ഇഷ്ടമാണ്.”

സാമൂഹിക മാധ്യമങ്ങളില്‍ നടിമാര്‍ അധിക്ഷേപിക്കപെടുന്നത് ഇപ്പോള്‍ സാധാരണമായ ഒരു കാര്യമാണ്.

പക്ഷേ താപ്‌സി ഇതു കേട്ട് മിണ്ടാതിരിക്കാന്‍ തയ്യാര്‍ അല്ലായിരുന്നു. അവള്‍ അയള്‍ക്ക് മറുപടിയായി എഴുതി

“വൗ, എനിക്കും അത് ഇഷടമാണ്. നിങ്ങളുടെ പ്രിയപ്പെട്ടത് എതാണ്? എനിക്ക് എന്റെ സെറിബ്രം ആണ് ഇഷ്ടം.”

 

ഈ ട്വീറ്റാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. എല്ലാവരും താപ്‌സി അവിടെ ഉപയോഗിച്ച സര്‍ക്കാസത്തെ പ്രശംസിച്ചു.

സെറിബ്രം എന്ന വാക്കാണ് ഇന്നലെ ഈ മണ്ടന്‍മാര്‍ ഗൂഗിളില്‍ തിരഞ്ഞതെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നത്.

സെറിബ്രം എന്നത് തലച്ചോറിനുള്ളില്‍ ഉള്ളതാണെന്നും അത് ഇല്ലാത്തവര്‍ക്ക് ആ ഭാഗത്തെ കുറിച്ച് അറിയാന്‍ വഴിയിലിലെന്നും ആണ് താപ്‌സി ഉദ്ദേശിച്ചത്.