മന്ത്രിയ്ക്കൊപ്പം വേദി പങ്കിടരുതെന്ന് ലീഗ് നിര്‍ദ്ദേശം; നിര്‍ദേശം ലംഘിച്ച പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനമൊ‍ഴിയണമെന്ന് ലീഗ്; നടപടി വിവാദത്തില്‍

മലപ്പുറം: മുസ്ലിം ലീഗ് നിര്‍ദേശം ലംഘിച്ച് മന്ത്രി കെ ടി ജലീലിനൊപ്പം പൊതു ചടങ്ങില്‍ പങ്കെടുത്ത പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി മിഥുനക്കെതിരേ പാര്‍ട്ടി തല നടപടിക്കൊരുങ്ങുന്നു. മിഥുനയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കി.

എന്നാല്‍ പൊന്നാനിയില്‍ മന്ത്രിയോടൊപ്പം വേദി പങ്കിട്ട പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ക്കെതിരേ പ്രസ്താവനയിറക്കാന്‍ പോലും നേതൃത്വം തയ്യാറായിട്ടില്ല. ജലീലിനെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതിനുപിന്നാലെയാണ് ബഷീറലി തങ്ങള്‍ ജലീലിനൊപ്പം വേദിയിലിരുന്നത്.

ഉണ്യാല്‍പറമ്പ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് മിഥുന മന്ത്രിയ്‌ക്കൊപ്പം വേദി പങ്കിട്ടത്. പാര്‍ട്ടി വഴി ലഭിച്ച അധികാര സ്ഥാനങ്ങള്‍ ഒഴിയണമെന്നും മിഥുനയോട് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News