വനിതകളുടെ മഹാസംഗമം വനിതാ മതിലിനെ വർഗ്ഗീയമതിലെന്ന് അധിക്ഷേപിച്ച ചെന്നിത്തലയ്ക്കും ശ്രീധരൻപിള്ളയ്ക്കുമെതിരെ വീട്ടമ്മമാർ രംഗത്ത്

വനിതകളുടെ മഹാ സംഗമത്തെ വർഗ്ഗീയമതിലെന്ന് അധിക്ഷേപിച്ച രമേഷ്ചെന്നിതലയ്ക്കും ശ്രീധരൻപിള്ളയ്ക്കുമെതിരെ വീട്ടമ്മമാർ രംഗത്ത്. പകൽ കോൺഗ്രസ്സും രാത്രി ബിജെപിയായും നിലപാടില്ലാത്തവരുമാണ് വനിതാമതിലിനെ എതിർക്കുന്നവരെന്ന് വീട്ടമ്മമാർ തിരിച്ചടിച്ചു.

ഇക്കൂട്ടത്തിൽ രാഷ്ട്രീയം ഉള്ളവരും ഇല്ലാത്തവരും ഉണ്ട്.പക്ഷെ നവോത്ഥാനമൂല്യങ്ങളെ ഉയർത്തിപിടിക്കാനും തുല്ല്യതാ അവകാശം എല്ലാ മേഖലയിലും നേടിയെടുക്കുന്നതിനും പെൺകുട്ടികൾ മുതൽ വൃദ്ധരായ സ്ത്രീകൾ വരെ ജാതിയൊ മതമോ നോക്കാതെ പ്രളയം നൽകിയ പാഠവും ഉൾക്കൊണ്ട് കൈകോർക്കുന്നതിനാണ് ഈ മുന്നൊരുക്കം.

നവോത്ഥാന മുന്നേറ്റത്തിൽ സ്ത്രീകളുടെ പങ്ക് കൂടി ഓർമിപ്പിക്കാൻ തീർക്കുന്ന പ്രതീകാത്മക വനിതാമതിലിനെ ആക്ഷേപിക്കുന്ന പാർട്ടണർമാരായ രമേഷ്ചെന്നിത്തലക്കും ശ്രീധരൻപിള്ളയ്ക്കും വീട്ടമ്മമാർ ചുട്ട മറുപടി നൽകി.

സ്ത്രീ സമൂഹത്തിന്റെ കരങ്ങൾക്ക് ശക്തി പകരുന്ന വനിതാമതിലിനെ വർഗ്ഗീയ മതിലെന്ന് ആക്ഷേപിക്കുന്ന ഒരേ തൂവൽപക്ഷികളായ കോൺഗ്രസിനും ബിജെപിയ്ക്കും ജനുവരി ഒന്ന് മറുപടിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News