കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി തുടരുന്നു; ഇന്നും സര്‍വ്വീസുകള്‍ മുടങ്ങാന്‍ സാധ്യത

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് എംപാനല്‍ഡ് ജീവനക്കാരെ പിരിച്ചുവിട്ട കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി തുടരുന്നു.

ജീവനക്കരാരുടെ ക്ഷാമത്തെ ത്തുടര്‍ന്ന് സംസ്ഥാനത്ത് വിവിധയിടങ്ങള്ല്‍ കെ എസ് ആര്‍ടി സി ട്രിപ്പുകള്‍ മുടങ്ങി.

ഇന്നലെ വിവിധയിടങ്ങളില്‍ വ്യാപകമായി സര്‍വ്വീസുകള്‍ മുടങ്ങി. ഇന്നും സര്‍വ്വീസുകള്‍ മുടങ്ങാന്‍ സാധ്യതയുണ്ട്. പിഎസ് സി ലിസ്റ്റിലുള്ളവര്‍ നാളെ ഹാജരാകാന്‍ പിഎസ് സി നിര്‍ദേശം നല്‍കി.വിഷയം ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here