കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് നടക്കുന്ന രാജ്യവ്യാപക പണി മുടക്കിന് അഖിലേന്ത്യാ കിസാന്‍സഭയുടെ പിന്തുണ

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ  നടപടികളില്‍ പ്രതിഷേധിച്ച് നടക്കുന്ന  രാജ്യവ്യാപക പണി മുടക്കിന് അഖിലേന്ത്യാ കിസാന്‍സഭയുടെ പിന്തുണ.  പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ജനുവരി 8,9 തീയതികളില്‍ കിസാന്‍ സഭ ഗ്രാമീണ ബന്ദ് നടത്തും.
ബന്ദിന്റെ ഭാഗമായി റോഡ്,റെയില്‍ ഗതാഗതം ഉപരോധിക്കുമെന്നും കിസാന്‍ സഭ നേതാക്കള്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിന് കര്‍ഷക സമരങ്ങള്‍  കാരണമായെന്നും കാര്‍ഷിക പ്രശ്‌നങ്ങള്‍  രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് അജണ്ട ആക്കേണ്ടി വന്നത്  കിസാന്‍ സഭ ഉള്‍പ്പെടെയുള്ള സംഘടനകളുടെ സമരങ്ങള്‍ മൂലമാണെന്നും കിസാന്‍ സഭ  വ്യക്തമാക്കി.
പുതിയ സംസ്ഥാന സര്‍ക്കാരുകള്‍ 2018 ഡിസംബര്‍ വരെയുള്ള കടങ്ങള്‍ എഴുതി തള്ളണമെന്നും കിസാന്‍ സഭ ആവശ്യപ്പെട്ടു. ജനുവരി 8,9 തീയതികളില്‍ നടക്കുന്ന രാജ്യവ്യാപക പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഈ ദിവസങ്ങളില്‍ കിസാന്‍ സഭ  ഗ്രാമീണ ബന്ദാചരിക്കുന്നത്. സ്വാതന്ത്ര്യാനാന്തര ഇന്ത്യയിലെ ഏറ്റവും  കര്‍ഷക,തൊഴിലാളി വിരുദ്ധമായ സര്‍ക്കാര്‍ ആണ് മോദിയുടേത്.
അതിനാലാണ് കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ  നയങ്ങളില്‍ പ്രതിഷേധിച്ച് നടക്കുന്ന  പണി മുടക്കിന്  പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് കിസാന്‍ സഭ വ്യക്തമാക്കി. ഗ്രാമീണ ബന്ദിന്റെ ഭാഗമായി  റോഡ്, റെയില്‍ ഉപരോധം കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കും.
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപെടുന്നതില്‍ കര്‍ഷക സമരങ്ങള്‍ പ്രധാന കാരണമായി.ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കില്ലെന്ന അന്തരീക്ഷത്തെയും പ്രചാരണത്തെയും  ഇല്ലാതാക്കാൻ കർഷക സമരങ്ങൾ സഹായിച്ചതായും കിസാൻ സഭ വിലയിരുത്തി.
കര്‍ഷക വിഷയങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് അജണ്ട ആക്കേണ്ടി വന്നത് കിസാന്‍ സഭ ഉള്‍പ്പെടെയുള്ള സംഘടനകളുടെ സമരങ്ങള്‍ മൂലമാണ്. ഈ കര്‍ഷക പ്രശ്‌നങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ചര്‍ച്ചയാക്കുമെന്നും കിസാന്‍ സഭ  നേതാക്കള്‍ പറഞ്ഞു.
ഓരോ സാമ്പത്തിക വര്‍ഷവും കടങ്ങള്‍ പുതുക്കപ്പെടുന്നതിനാല്‍ മാര്‍ച്ച് വരെയുള്ള കടം എഴുതിതള്ളല്‍ കൊണ്ട് കര്‍ഷകര്‍ക്ക് ഗുണം ലഭിക്കില്ല. 2018 ഡിസംബര്‍ വരെയുള്ള കാര്‍ഷിക കടങ്ങളും പുതിയ സംസ്ഥാന സര്‍ക്കാരുകള്‍ എഴുതിതള്ളണമെന്നും കിസാന്‍ സഭ ആവശ്യപ്പെട്ടു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here