ശബരിമലയില്‍ ക്യാമറ കണ്ണുകളുമായി ദേവസ്വം വിജിലന്‍സ്

ശബരിമലയില്‍ ക്യാമറ കണ്ണുകളുമായി ദേവസ്വം വിജിലന്‍സ്. സന്നിധാനത്തെ വരുമാന ചോര്‍ച്ചയും ക്രമക്കേടുകളും തടയുകയാണ് പ്രധാന ലക്ഷ്യമെങ്കിലും എല്ലാ മേഖലകളിലും ഇവരുടെ കണ്ണുകളെത്തുന്നുണ്ട്. നിരോധിച്ച പുകയില ഉല്‍പന്നങ്ങള്‍ പിടികൂടുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിന് തെളിവാണ്.

വിജിലൻസ് എസ്.പി പി. ബിജോയിയുടെ നേതൃത്വത്തിൽ രണ്ട് എസ് ഐയും രണ്ട് സി പി ഒമാരും ഉള്‍പ്പെടുന്ന സംഘമാണ് സന്നിധാനത്ത് നിലയുറപ്പിച്ചിട്ടുള്ള വിജിലൻസ് സംഘം.കൂടാതെ ഇവരെ സഹായിക്കാൻ തെരഞ്ഞെടുത്ത 90 വിമുക്ത ഭടന്മാരുമുണ്ട്.

മാത്രമല്ല ഇവർക്ക് പുറമെ 24 മണിക്കൂറും തുറന്ന് പിടിച്ച ക്യാമറാ കണ്ണുകളും. സന്നിധാനത്തെ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള അറുപത് കാമറകള്‍ വഴിയാണ് വിജിലന്‍സിന്റെ നിരീക്ഷണം.

തീര്‍ത്ഥാടകരെ പറ്റിയ്ക്കുന്ന ജീവനക്കാരെയും ദിവസ വേതനക്കാരെയുമെല്ലാം ഇതിനകം തന്നെ വിജിലന്‍സ് കയ്യോടെ പിടികൂടി കഴിഞ്ഞു.

തീര്‍ത്ഥാടകരെ കബളിപ്പിച്ച് നെയ്തേങ്ങ, കരാറുകാരന് എത്തിച്ചുകൊടുക്കുന്ന സംഘത്തെ പിടികൂടിയായിരുന്നു.തുടക്കം പിന്നീട്, മാളികപ്പുറത്തെ ബില്ലിലെ ക്രമക്കേട് കണ്ടെത്തിയടക്കം നിരവധി പ്രവര്‍ത്തനങ്ങള്‍.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് തവണകളിലായി നിരോധിച്ച പുകയില ഉല്‍പന്നങ്ങളും പിടികൂടി എല്ലാ മേഖലകളിലും നിരീക്ഷണം ശക്തമാക്കി, സുരക്ഷിത തീര്‍ത്ഥാടനം ഉറപ്പുവരുത്താനായി നിലയുറപ്പിച്ചിരിക്കയാണ് സന്നിധാനത്തെ വിജിലന്‍സ് സംഘം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News