കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി തുടരുന്നു; അഡ് വെെസ് മെമ്മോ ലഭിച്ചവര്‍ വ്യാഴാഴ്ച ജോലിക്കെത്താന്‍ നിര്‍ദേശം; പുതിയ നിയമനങ്ങള്‍ റിസര്‍വ്വ് കണ്ടക്ടര്‍മാരായി മാത്രമെന്ന് തച്ചങ്കരി

കെഎസ്ആര്‍ടിസിയിലെ പുതിയ കണ്ടക്ടര്‍ നിയമനങ്ങള്‍ റിസര്‍വ്വ് കണ്ടക്ടര്‍മാരായി മാത്രമെന്ന് എംഡി ടോമില്‍ തച്ചങ്കരി. പി.എസ്.സി വഴിയുള്ള നിയമനങ്ങള്‍ക്കും എംപാനല്‍ഡ് വേതനം മാത്രമെ ഉണ്ടാകുവെന്നും തച്ചങ്കരി വ്യക്തമാക്കി.

ഇതിന് നിയമപരമായ പരിരക്ഷ നല്‍കാന്‍ കോര്‍പറേഷന്‍ കോടതിയെ സമീപിക്കുമെന്നും തച്ചങ്കരി പറഞ്ഞു. അതേസമയം അഡൈ്വസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ വ്യാഴാഴ്ച ജോലിക്കെത്തണമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

പി.എസ്.സിയുടെ അഡൈ്വസ് മെമ്മോ ലഭിച്ച 4051 ഉദ്യോഗാര്‍ത്ഥികളോടും ഈ വ്യാഴാഴ്ച ജോലിക്ക് എത്തണമെന്നാണ് എം.ഡി നിര്‍ദേശം നല്‍കിയത്.ഹൈക്കോടതിയുടെ നിര്‍ദേശം ലഭിച്ചതോടെയാണ് പി.എസ്.സി നിയമന ഉത്തരവ് നല്‍കിയവരുടെ നിയമന പ്രക്രിയ കോര്‍പ്പറേഷന്‍ വേഗത്തിലാക്കിയത്.

എന്നാല്‍ എത്രപേര്‍ ജോലിക്ക് ഹാജരാകുമെന്ന് കോര്‍പറേഷന് വ്യക്തതയില്ല. മാത്രമല്ല നിയമനം റിസര്‍വ്വ് കണ്ടക്ടര്‍മാരായി മാത്രമെന്ന് വ്യക്തമായതോടെ ബഹുഭൂരിപക്ഷം ഉദ്യോഗാര്‍ഥികളും മടിക്കും.ഇവര്‍ക്ക് എംപാനല്‍ഡ് വേതനം മാത്രമെ ലഭിക്കുകയും ഉള്ളു.

ഉദ്യോഗാര്‍ഥികള്‍ പിന്‍മാറിയാല്‍ നിലവിലെ പ്രതിസന്ധി വര്‍ദ്ധിക്കൂമെന്ന ആശങ്കയും കോര്‍പറേഷനുണ്ട്.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് എംപാനല്‍ഡ് ജീവനക്കാരെ പിരിച്ചുവിട്ട കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി തുടരുകയാണ്. ജീവനക്കരാരുടെ ക്ഷാമത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് വിവിധയിടങ്ങള്ല്‍ കെഎസ്ആര്‍ടിസി ട്രിപ്പുകള്‍ മുടങ്ങി.

ഇന്നലെ വിവിധയിടങ്ങളില്‍ വ്യാപകമായി സര്‍വ്വീസുകള്‍ മുടങ്ങി. ഇന്നും സര്‍വ്വീസുകള്‍ മുടങ്ങാന്‍ സാധ്യതയുണ്ട്. പിഎസ് സി ലിസ്റ്റിലുള്ളവര്‍ നാളെ ഹാജരാകാന്‍ പിഎസ് സി നിര്‍ദേശം നല്‍കി.വിഷയം ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News