വെടിവെയ്പിന് പിന്നിൽ മുംബെെ അധോലോകം;  ജീവന് ഭീഷണി; പൊലീസ് സംരക്ഷണം തേടി ലീനാ മരിയാ പോൾ; ഹർജി ഇന്ന് ഹൈക്കോടതിയില്‍ 

കൊച്ചിയിൽ ബ്യൂട്ടിപാർലറിന് നേരെയുണ്ടായ ആക്രമണത്തിൽ പോലീസ് സംരക്ഷണം തേടി ഉടമയായ നടി ലീനാ മരിയാ പോൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

വെടിവെയ്പിന് പിന്നിൽ മുംബെ അധോലോകമാണെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും
ഹർജിയിൽ നടി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ആക്രമണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും ഈ സാഹചര്യത്തിൽ തനിക്കും തന്റെ സ്ഥാപനങ്ങൾക്കും സംരക്ഷണം നൽകാൻ പോലീസിന് നിർദ്ദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം .

ഇന്നലെ ഹർജി സമർപ്പിച്ചുവെങ്കിലും അടിയന്തിരമായി പരിഗണിക്കാൻ കോടതി തയ്യാറായിരുന്നില്ല .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News