വൈദ്യുതി ലൈൻ പൊട്ടി ട്രാക്കില്‍ വീണു; എറണാകുളം-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

അങ്കമാലിക്ക് സമീപം വൈദ്യുതി ലൈൻ പൊട്ടി ട്രാക്കിലേക്ക് വീണതിനെ തുടർന്ന് എറണാകുളം-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

ആലോചിക്കും അങ്കമാലിക്കും ഇടയിൽ പല ട്രെയിനുകളും അരമണിക്കൂറോളം ആണ് വൈകിയത്. എൻജിൻ തകരാറുമൂലം ഗുരുവായൂർ എറണാകുളം പാസഞ്ചർ ചൊവ്വരയിൽ പിടിച്ചിട്ടു.

അങ്കമാലിക്കും ആലുവയ്ക്കും ഇടയിൽ ട്രാക്കിൽ വിള്ളലും കണ്ടെത്തിയിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളിൽ ഗതാഗതം പുനസ്ഥാപിക്കാൻ ആകുമെന്ന് റയിൽവേ അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News