കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.
കേസില്‍ വിചാരണ നടപടികള്‍ നീട്ടിക്കൊണ്ടുപോകാനാണ് ദിലീപിന്റെ ഭാഗമെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.
കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണെന്നും സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും അന്വേഷണ ഏജന്‍സിയെ നിശ്ചയിക്കാന്‍ കേസിലെ പ്രതിയായ ദിലീപിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കേസിലെ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here