കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്; രവി പൂജാരിയുടെ ഫോണ്‍കോളുകള്‍ പൊലീസ് പരിശോധിക്കുന്നു

കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ രവി പൂജാരിയുടെ ഭീഷണി ഫോണ്‍കോളുകള്‍ പോലീസ് പരിശോധിക്കുന്നു.

പാര്‍ലര്‍ ഉടമ ലീന മരിയ പോളിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് രവി പൂജാരിയാണൊയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ലീനാ മരിയയാണ് കോള്‍ റെക്കോഡുകള്‍ പോലീസിന് കൈമാറിയത്.

25 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് മുംബൈ അധോലോക നായകന്‍ രവി പൂജാരി തന്നെ വിളിച്ചിരുന്നുവെന്ന് മൊഴി നല്‍കിയ ലീനാ മരിയ പോള്‍, കോള്‍ റെക്കോഡുകള്‍ പോലീസിന് കൈമാറിയിരുന്നു. ഇത് രവി പൂജാരി തന്നെയാണൊ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

അന്വേഷണം വഴി തെറ്റിക്കാനായി മനപ്പൂര്‍വ്വം ആരെങ്കിലും രവി പൂജാരിയുടെ പേരില്‍ വിളിച്ച് ഭീഷണി മുഴക്കിയതാണൊ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ബൈക്കിലെത്തി ബ്യൂട്ടി പാര്‍ലറിനു നേരെ വെടിയുതിര്‍ത്തവര്‍ ആരാണെന്ന് തനിക്കറിയില്ലെങ്കിലും രവി പൂജാരിയുടെ പേരില്‍ മാത്രമാണ് തനിക്ക് ഭീഷണി കോള്‍ വന്നതെന്നും ലീന പോലീസിനോട് പറഞ്ഞിരുന്നു.

ഈ സാഹചര്യത്തില്‍ മുംബൈയിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചു. ഇതിനായി മുംബൈ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. രവി പൂജാരിക്കെതിരെയുള്ള മറ്റ് കേസുകളുടെ ഭാഗമായി ഇതര സംസ്ഥാന പോലീസ് ശേഖരിച്ച പൂജാരിയുടെ ഫോണ്‍കോള്‍ റെക്കോഡുകളുമായി ഒത്തു നോക്കിയെങ്കില്‍ മാത്രമെ ലീനാ മരിയയെ വിളിച്ചത് രവി പൂജാരിയാണൊ എന്ന് ഉറപ്പിക്കാനാവൂ.

നേരത്തെ കേസന്വഷിച്ചിരുന്നത് സൗത്ത് സിഐ ആയിരുന്നു. എന്നാല്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്.

ഇതിനിടെ തനിക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ലീനാ മരിയ സമര്‍പ്പിച്ച ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ലീനക്കെതിരെ കേരളത്തില്‍ എന്തെങ്കിലും കേസ് നിലവിലുണ്ടൊ എന്നറിയിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News