18 ലക്ഷം രൂപ കെട്ടിടത്തിന്റെ മുകളില്‍നിന്നു വീശിയെറിഞ്ഞു; കോടീശ്വരന്‍ യുവാവ് അറസ്റ്റില്‍; വീഡിയോ

18 ലക്ഷത്തോളം രൂപ മൂല്യം വരുന്ന ഹോങ്കോങ് ഡോളര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീശിയെറിഞ്ഞ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വോങ് ചിങ്കിറ്റ് എന്ന 24കാരനാണ് അറസ്റ്റിലായത്.

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

ആഡംബര കാറില്‍ ഹോങ്കോങ്ങ് ഷാം ഷുയ് പോയിലെത്തിയ ഇയാള്‍ ബഹുനിലകെട്ടിടത്തിന് മുകളില്‍ കയറി കാശ് വലിച്ചെറിയുകയായിരുന്നു. രണ്ടു ലക്ഷം ഹോങ്കോങ് ഡോളറാണ് ഇയാള്‍ എറിഞ്ഞതെന്ന് അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിറ്റ്‌കോയിന്‍ ഇടപാട് വഴിയാണ് ഇയാള്‍ കോടീശ്വരനായതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സംഭവത്തിന്റെ വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News