ഈ ടീച്ചറുടെ ക്ലാസിലെ കുട്ടികള്‍ കണക്കില്‍ നമ്പര്‍ 1

തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളിലെ കണക്ക് ടീച്ചറായ റൂബി തെരേസയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

കണക്ക് ബാലികേറാ മലയായ കുട്ടികള്‍ക്ക് എളുപ്പത്തില്‍ കണക്ക് പഠിക്കാനുള്ള കുറുക്കുവഴികളാണ് റൂബി ടീച്ചറുടെ മാസ്റ്റര്‍ പീസ്.

റൂബി ടീച്ചറുടെ ക്ലാസുകള്‍ ഇപ്പോള്‍ യൂടൂബില്‍ വൈറലാണ്. ടീച്ചര്‍ യൂട്യൂബിലിട്ട 9 ,99,999, 9999 എന്നീ സംഖ്യകളെ എളുപ്പത്തില്‍ മറ്റേത് സംഖ്യയുമായും ഗുണിക്കാനാകുന്ന ക്ലാസാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഇത് കണക്ക് വിദ്യാര്‍ഥികള്‍ കൗതുകത്തോടെയാണ് സ്വീകരിക്കുന്നത്. നിരവധി വിദ്യാര്‍ഥികള്‍ ഈ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് കഴിഞ്ഞു.

എളുപ്പവഴിയിലൂടെ കണക്ക് പഠിപ്പിക്കുന്ന റൂബി ടീച്ചറുടെ നിരവധി വീഡിയോകള്‍ യൂട്യൂബിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here