രാജ്യത്തെ ഏറ്റവും മികച്ച പി ആര്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് മുംബൈ മലയാളിയായ പ്രവീണ പ്രിന്‍സ് വൈദ്യന്‍ അര്‍ഹയായി.

ഏകദേശം ഇരുനൂറോളം ഹോട്ടലുകള്‍ പങ്കെടുത്ത ആദ്യ റൗണ്ടില്‍ നിന്നും തിരഞ്ഞെടുത്ത അഞ്ചു പേരില്‍ നിന്നാണ് ഒന്നാമതായി പ്രവീണ തിരഞ്ഞെടുക്കപ്പെട്ടത്.

ഹോസ്പിറ്റാലിറ്റി മേഖലയില്‍ തന്നെ വലിയ വെല്ലുവിളിയുള്ള പൊതുജന സമ്പര്‍ക്ക സേവനത്തില്‍ മികവ് പുലര്‍ത്തുകയെന്നത് വലിയ കാര്യമാണെന്നും ഒരു പിതാവ് എന്ന നിലയില്‍ അഭിമാനമുണ്ടെന്നുമാണ് മകള്‍ക്ക് ലഭിച്ച അംഗീകാരത്തില്‍ സാമൂഹിക പ്രവര്‍ത്തകനും മുംബൈയിലെ ലോക കേരള സഭാംഗവും കൂടിയായ പ്രിന്‍സ് വൈദ്യന്റെ ആദ്യ പ്രതികരണം.

മികച്ച സംഘടനാ പാടവമുള്ള പ്രവീണ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, മാനേജ്മന്റ്, ഇ കോമേഴ്സ് തുടങ്ങിയ മേഖലകളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

മുംബൈ അന്ധേരിയിലെ ലീലാ ഹോട്ടലില്‍ നിന്ന് തുടക്കമിട്ട പ്രവീണ ഇപ്പോള്‍ ജൂഹു ബീച്ചിലെ നൊവോട്ടല്‍ മുംബൈയില്‍ പി ആര്‍ ആയി സേവനമനുഷ്ഠിക്കുന്നു. മുംബൈയിലെ മലയാളി യുവത്വത്തിന് പ്രചോദനവും പ്രതീക്ഷയും നല്‍കുന്ന മുഖമാണ് പ്രവീണ.