റഫേലില്‍ ചര്‍ച്ചയാകാം; എന്നാല്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണമില്ലെന്ന് രാജ്നാഥ്സിങ്ങ്

റഫേലില്‍ ചര്‍ച്ചയാകാം പക്ഷെ സംയുക്ത പാര്‍ലമെന്ററി അന്വേഷണമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങ് ലോക്സഭയില്‍ ആവര്‍ത്തിച്ചു.

സുപ്രീംകോടതിയോട് കേന്ദ്ര സര്‍ക്കാര്‍ കള്ളം പറഞ്ഞുവെന്ന് സിപിഐഎംല്‍ നിന്നും സലീം എം.പി കുറ്റപ്പെടുത്തി. ബഹളത്തില്‍ ലോക്സഭ രണ്ട് മണി വരെ നിറുത്തി വച്ചു.

രാജ്യസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ സഹിയിക്കാന്‍ 67 എം.പിമാര്‍ ഒരു മാസത്തെ ശബളവും 97 എം.പിമാര്‍ ഫണ്ടും അനുവദിച്ചുവെന്ന് വങ്കയനായിഡു രാജ്യസഭയെ അറിയിച്ചു.

റഫേല്‍ ഇടപാടിന്റെ മുഴുവന്‍ രേഖകളും പാര്‍ലമെന്റ് പരിശോധിക്കുന്നതിലൂടെ മാത്രമേ സത്യാവസ്ഥ പുറത്ത് വരുകയുള്ളുവെന്ന കോണ്‍ഗ്രസ് നിലപാട് മല്ലിഗാര്‍ജുഗാര്‍ഗെ ലോക്സഭയില്‍ വ്യക്തമാക്കി.

സുപ്രീംകോടതിയില്‍ കേന്ദ്രം കള്ളംപറഞ്ഞുവെന്നും സംയുക്തപാര്‍ലമെന്ററി സമിതി അന്വേഷണത്തെ മോദി ഭയക്കുകയാണന്നും സിപിഐഎംല്‍ നിന്നും സലീം എം.പിയും ചൂണ്ടികാട്ടി.

എന്നാല്‍ അന്വേഷണമില്ല പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണന്ന് നിലപാട് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും പാര്‍ലമെന്ററി കാര്യമന്ത്രി നരേന്ദ്രസിങ്ങ് തോമറും ആവര്‍ത്തിച്ചു.

ട്രഷറി ബഞ്ചുകളെ സഹായിക്കാന്‍ എഴുന്നേറ്റ സ്പീക്കര്‍ സുമിത്രാ മഹാജനും ചര്‍ച്ചയ്ക്ക് എതിര്‍പ്പില്ലെന്ന് അറിയിച്ചു.

കാവേരി പ്രശ്നത്തില്‍ എ.ഐ.എ.ഡിഎം.കെയും ,ആന്ധ്രവിഷയത്തില്‍ ടിഡിപി എം.പിമാരും സഭയുടെ നടുത്തളത്തിലിറങ്ങിയതോടെ ലോക്സഭ പല തവണ നിറുത്തി വച്ചു.

ബഹളത്തിനിടയില്‍ മന്ത്രി പൊന്‍രാധാകൃഷ്ണന്‍ ശബരിമല വിഷയം ഉന്നയിച്ചു. നവംബര്‍ 21ന്ശബരിമലയില്‍ ചെന്ന തന്നെ തടഞ്ഞുവെന്നും വാഹനങ്ങള്‍ കയ്യറ്റിവിട്ടില്ലെന്നും എസ്.പി യതീഷ്ചന്ദ്ര അപമര്യാദയായി പെരുമാറിയെന്നും മന്ത്രി പറഞ്ഞു.

രാജ്യസഭ നടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ചെയറിലെത്തിയ അദ്ധ്യക്ഷന്‍ വെങ്കയനായിഡു കേരള പ്രളയത്തില്‍ എം.പിമാര്‍ സഹായം നല്‍കിയതിന്റെ കണക്കുകള്‍ അവതരിപ്പിച്ചു.

60 എം.പിമാര്‍ ഒരു മാസത്തെ ശബളമായി 58 ലക്ഷത്തി 69നായിരം രൂപ ദുരിതാശ്വാസ സഹായത്തിനായി നല്‍കി.

97 പേര്‍ എം.പി ഫണ്ടിന്‍ നിന്നുമായി 36 കോടി 65 ലക്ഷത്തിലേറെ രൂപയും നല്‍കി. ഇത് ഉടന്‍തന്നെ കേരള സര്‍ക്കാരിന് കൈമാറുമെന്നും വെങ്കയനായിഡു അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here