തന്റെ വിവാഹ സത്കാരത്തിന് മുന്‍ കാമുകന്‍ റണ്‍ബീര്‍ കപൂര്‍ പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കി ദീപിക. കല്ല്യാണത്തിന് ശേഷം ദീപികയും രണ്‍വീറും സുഹൃത്തുക്കള്‍ക്കായി പാര്‍ട്ടികള്‍ നല്‍കിയിരുന്നു.
ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും തമ്മിലുള്ള വിവാഹത്തിന് ശേഷം മുംബൈയിലും ബെംഗളൂരുവിലുമായി സുഹൃത്തുക്കള്‍ക്ക് വേണ്ടി സല്‍ക്കാരത്തില്‍ എല്ലവരും കാത്തിരുന്നത് റണ്‍ബീറിനെയായിരുന്നു.
മുംബൈയില്‍ വച്ചു നടന്ന സത്കാരത്തില്‍ ബോളിവുഡ് സിനിമാരംഗത്ത് നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. എന്നാല്‍ ആ പാര്‍ട്ടിയിലും രണ്‍ബീറും കാമുകി ആലിയയും പങ്കെടുത്തിരുന്നില്ല.
രണ്‍ബീര്‍ പങ്കെടുക്കാത്തതിന് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ദീപിക. ഞങ്ങള്‍ ഇതെക്കുറിച്ച് സംസാരിച്ചിട്ടില്ല, അതായത് വിവാഹ സത്കാരത്തിന് മുന്‍പ് ഞാനും റണ്‍ബീറും സംസാരിച്ചിരുന്നു. അതിന് ശേഷം ഇല്ല.
പക്ഷേ, റണ്‍ബീര്‍ അങ്ങനെയാണ്, എനിക്കതില്‍ അത്ഭുതമേയില്ല. അത്തരത്തിലുള്ള ഒരു ബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്. അത് തന്നെയാണ് അതിന്റെ ഭംഗിയും- ദീപിക വ്യക്തമാക്കി.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദീപിക ഇതെക്കുറിച്ച് പറഞ്ഞത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ബച്ച്ന ഏ ഹസീനോ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് ദീപികയും റണ്‍ബീറും പ്രണയത്തിലാകുന്നത്. ഒരു വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here