അയല്‍ക്കാരന്റെ മകള്‍ക്ക് മരണപ്പെട്ട മനുഷ്യന്‍ നല്‍കിയത് 14 വര്‍ഷത്തേക്കുള്ള ക്രിസ്മസ് സമ്മാനങ്ങള്‍

വെയ്ല്‍സ്:  മരണപ്പെട്ട ഒരു മനുഷ്യന്‍ തന്റെ അയല്‍ക്കാരന്റെ മകള്‍ക്ക് സമ്മാനിച്ചത് 14 വര്‍ഷത്തേക്കുള്ള ക്രിസ്മസ് സമ്മാനങ്ങള്‍. ഓവന്‍ വില്ല്യംസ് എന്നയാളുടെ രണ്ട് വയസായ മകള്‍ക്കാണ് അയല്‍ക്കാരന്‍ ഇങ്ങനെ ഒരു സര്‍പ്രൈസ് ഒരുക്കിയത്.

കെന്നിന്റെ മകള്‍ ഒരു വലിയ പ്ലാസ്റ്റിക്ക് സഞ്ചിയുമായി എത്തിയപ്പോള്‍ അയാള്‍ കരുതിയത് ചവറു കളയാന്‍ സഹായിക്കാന്‍ വിളിക്കാന്‍ വന്നതാണെന്നാണ്.

മൂന്നു വര്‍ഷം മുന്‍പ് അവിടേക്ക് താമസം മാറി വന്നപ്പോള്‍ പരിചയപ്പെട്ടതാണ് കെന്നിനെയും കുടുംബത്തെയും. അന്ന് മുതല്‍ അയല്‍വാസികള്‍ തമ്മില്‍ നല്ല ബന്ധത്തിലായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് അവര്‍ക്കൊരു കുഞ്ഞ് ഉണ്ടായത്. കെന്ന് അവള്‍ക്ക് നല്‍കിയത് ഒരു കൊച്ചുമകളുടെ സ്ഥാനം ആയിരുന്നു. ്ക്രിസ്മസിന് അവള്‍ക്ക് അയാള്‍ സമ്മാനവും നല്‍കിയിരുന്നു.

പക്ഷേ ഒക്ടോബറില്‍ ആ മനുഷ്യന്‍ അവരെ വിട്ടുപിരിഞ്ഞു.

അയാള്‍ ശേഖരിച്ച് വച്ചിരുന്ന സമ്മാനക്കുമ്പാരം കണ്ട് അയാള്‍ ശരിക്കും ഞെട്ടിയെന്നും തന്റെ ഭാര്യക്കും അമ്മയ്ക്കും കരച്ചില്‍ അടക്കാന്‍ സാധിച്ചില്ലെന്നും അയാള്‍ ട്വിറ്ററില്‍ കുറിച്ചു.

ഇപ്പോള്‍ സമ്മാനങ്ങള്‍ തുറക്കുന്ന തിരക്കിലാണ് ഈ കുടുംബം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News