ടെലികോം കമ്പനികള്‍ക്ക് ആധാര്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്രം

ടെലികോം കമ്പനികള്‍ക്ക് തിരിച്ചറിയല്‍ രേഖയായി ആധാര്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര മന്ത്രാലയം.

ആധാര്‍ വേണമെന്ന് നിര്‍ബന്ധം പിടിച്ചാല്‍  ഒരു കോടി രൂപ വരെ പിഴയൊടുക്കോണ്ടി വരുമെന്ന് മാത്രമല്ല ആധാര്‍ ചോദിച്ച ഉദ്യോഗസ്ഥര്‍ മൂന്നു മുതല്‍ പത്തു വര്‍ഷം വരെ തടവുംഅനുഭവിക്കേണ്ടി വരും.

കേന്ദ്ര മന്ത്രാലയത്തിന്റേതാണ് ഭേദഗതി. പുതിയ മൊബൈല്‍ കണക്ഷനെടുക്കുമ്പോഴും ബാങ്ക് അക്കൗണ്ടുകള്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുമ്പോഴും ഈ ഭേദഗതി ബാധകമാകും.

തിരിച്ചറിയല്‍ രേഖകളായി പകരം പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ് എന്നിവ നല്‍കിയാല്‍ മതിയാകും.

എന്നാല്‍ ഉപയോക്താവിന്റെ സമ്മതമില്ലാതെ ആധാര്‍ വിവരങ്ങള്‍ എടുത്താല്‍ 10,000 രൂപ പിഴയും മൂന്നു വര്‍ഷം തടവും സമ്മതം വാങ്ങാതെ ആരുടെയെങ്കിലും ഐഡിയോ ഫോട്ടോയോ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് 10,000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെ പിഴയും ഈടാക്കും.

ക്യൂആര്‍ കോഡ് വേരിഫിക്കേഷന്റെ കാര്യത്തിലും ഇതു ബാധകമായിരിക്കും. അതേസമയം ഉപയോക്താക്കള്‍ക്ക് നോ യുവര്‍ കസ്റ്റമര്‍ ഫോം പൂരിപ്പിക്കാനും സ്വമേധയാ ആധാര്‍ നമ്പര്‍ നല്‍കാനുള്ള അവസരം നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News