വിനായകനെ പിടികൂടി നാടുകടത്തി; ഇനി ലക്ഷ്യം ചിന്നത്തമ്പി

കേരള തമിഴ്‌നാട് അതിര്‍ത്തി വിറപ്പിച്ച കാട്ടുകൊമ്പനെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയത്.

അട്ടപ്പാടി- കോയമ്പത്തൂര്‍ അതിര്‍ത്തിയില്‍ ജനവാസ മേഖലകളില്‍ വിനായകനിറങ്ങിയിട്ട് (തമിഴ്‌നാട് വനംവകുപ്പ് കാട്ടുകൊമ്പനിട്ട പേര് ) നാളുകളായി. ജനജീവിതത്തിന് ഭീഷണിയായതോടെയാണ് കാട്ടുകൊമ്പനെ പിടികൂടാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം 10 മണിക്കൂറുകളോളം നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് വിനായകനെ പിടിച്ചത്.

അട്ടപ്പാടിക്കടുത്ത ആനക്കട്ടിയില്‍ നിന്ന് തുടങ്ങിയ ദൗത്യം പെരിയതടാകം വരെ നീണ്ടു. മയക്കുവെടി വെച്ച് മയക്കിയ ശേഷം മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ കാലിലും കഴുത്തിലും വടമുപയോഗിച്ച് ബന്ധിച്ച ശേഷമാണ് വാഹനത്തിലേക്ക് കയറ്റിയത്.

പ്രത്യേക വാഹനത്തിലേക്ക് വിനായകനെ കയറ്റാന്‍ രണ്ട് മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായവും വേണ്ടി വന്നു. നിരീക്ഷണത്തിനായി ട്രാന്‍സ്മിറ്റര്‍ സംവിധാനം പിടിപ്പിച്ച ശേഷം ഇവിടെ നിന്നും 150 കിലോമീറ്റര്‍ അകലെ വയനാട്- ബന്ദിപ്പൂര്‍ വനമേഖലക്കടുത്തുള്ള മുതുമലൈ ടൈഗര്‍ റിസര്‍വ്വിനകത്ത് വിനായകനെ കയറ്റി വിട്ടു.

ജനവാസ മേഖലയിലെത്തി ഭീഷണിയുയര്‍ത്തുന്ന ചിന്നതമ്പിയെന്ന കാട്ടുകൊമ്പനെ പിടികൂടുകയാണ് തമിഴ്‌നാട് വനം വകുപ്പിന്റെ അടുത്ത ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News