കേരള പുനര്‍നിര്‍മ്മാണത്തിനായി അന്തര്‍ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നു. പരിസ്ഥിതി, പശ്ചാത്തല മേഖല, ഉപജീവനം, സംസ്‌കാരം എന്നീ മേഖലകളില്‍ ഊന്നിയാണ് സമ്മേളനം നടക്കുക.
ജനാവിഷ്‌കാര പീപ്പിള്‍സ് വെബ്‌പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ സമ്മേളനം ഈ മാസം 27 മുതല്‍ 30 വരെയായി തിരുവനന്തപുരത്ത് നടക്കും.
പ്രളയാനന്തരം കേരളത്തെ പുനര്‍നിര്‍നമ്മിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജനാവിഷ്‌കാര പീപ്പിള്‍സ് വെബ്‌പോര്‍ട്ടല്‍ അന്തര്‍ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്.
കേരളത്തിന്റെ പുനര്‍ നിര്‍മ്മാണം ഏതു രീതിയില്‍ നടത്തണം, എന്തൊക്കെ ശ്രദ്ധിക്കണം എന്നിവയാണ് സമ്മേളനത്തില്‍ ചര്‍ച്ചയാവുകയെന്ന് സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ സി.പി നാരായണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
4 മേഖലകളായി തരംതിരിച്ചാണ് ചര്‍ച്ചകള്‍ നടക്കുക. പരിസ്ഥിതി, പശ്ചാത്തല മേഖല, ഉപജീവനം, സംസ്‌കാരം എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ പ്രബദ്ധങ്ങള്‍ അവതരിപ്പിക്കും.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികളും സമ്മേളനത്തില്‍ പങ്കെടുക്കും. ഈ മാസം 27 മുതല്‍ 30 വരെ തിരുവനന്തപുരത്താണ് സമ്മേളനം നടക്കുക.
27 ന് നിയമസഭാ മന്ദിരത്തില്‍ മുന്‍ ഉപരാഷ്ട്രപതി ഡോ.ഹമീദ് അന്‍സാരി ഉത്ഘാടനം ചെയ്യുന്ന സമ്മേളനത്തിന്റെ സമാപന ദിനം ചെഗുവരെയുടെ മകള്‍ അലൈഡയും പങ്കെടുക്കും.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ സമിതിക്കു വേണ്ടിയാണ് അന്തര്‍ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി.കെ ശിവദാസ്, പ്രസിഡന്റ് എം.വിജയകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
Get real time update about this post categories directly on your device, subscribe now.