ഇന്ത്യയുടെ വാര്‍ത്തവിനിമയ ഉപഗ്രഹമായ ജിസാറ്റ് 7 എ വിക്ഷേപിച്ചു.

ഇന്ത്യയുടെ 35 ാമത്തെ വാര്‍ത്തവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 7 എ. വ്യോമസേനയുടെ നിരീക്ഷണം ആണ് പുതിയ ഉപഗ്രഹത്തിന്റെ ലക്ഷ്യം.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുമാണ് വിക്ഷേപണം.

2250 കിലോയാണ് ഉപഗ്രഹത്തിന്റെ ഭാരം. എട്ടുവര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. ഉപഗ്രഹത്തിന്റെ 70 ശതമാനം പ്രവര്‍ത്തനവും വ്യോമസേനയ്ക്ക് വേണ്ടിയുള്ളതാണ്.

പ്രതിരോധ മേഖലയില്‍ വന്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ ഈ ഉപഗ്രഹം സഹായിക്കും. ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ പതിനേഴാമത്തെ ദൗത്യമാണിത്.

നിലവില്‍ അമേരിക്കയ്ക്കും റഷ്യക്കും മാത്രമാണ് ഇത്തരം സൈനിക ഉപഗ്രഹമുള്ളത്.

വിക്ഷേപണത്തിന് മുന്നേയുള്ള 26 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ഇന്നലെ ആരംഭിച്ചിരുന്നു. ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇന്ത്യയുടെ എഴാമത്തെ വിക്ഷേപണമാണിത്.