കച്ചമുറുക്കി ഓസ്‌ട്രേലിയ; അവസാന ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ മാറ്റങ്ങളില്ല

ഇന്ത്യക്കെതിരായ അവസാന രണ്ട് ടെസ്റ്റിനുള്ള 13 അംഗ ടീമിനെ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു.

വിന്നിങ്ങ് കോമ്പിനേഷനില്‍ മാറ്റമൊന്നും വരുത്താതെ പെര്‍ത്ത് ടെസ്റ്റ് കളിച്ച ടീമിലെ 13 പേരെയും ഓസീസ് ടീമില്‍ നിലനിര്‍ത്തി. ഈ മാസം 26ന് മെല്‍ബണിലാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ്.

പെര്‍ത്ത് ടെസ്റ്റിനിടെ വിരലിന് പരിക്കേറ്റ ആരോണ്‍ ഫിഞ്ചിന്റെ പരുക്ക് ഗുരുതരമല്ലാത്തതിനാല്‍ മെല്‍ബണിലും ഫിഞ്ച് തന്നെയാകും ഓസീസ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക.

തുടര്‍ച്ചയായി പരാജയപ്പെട്ട  മധ്യനിര താരം പീറ്റര്‍ ഹാന്‍ഡ്‌കോംബിനെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

പേസ് ബൗളര്‍മാര്‍ക്ക് ആര്‍ക്കെങ്കിലും പരുക്കേറ്റാല്‍ പീറ്റര്‍ സിഡില്‍ പകരക്കരാനാവും.

അതേസമയം ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്നുറപ്പാണ്. തുടര്‍ച്ചയായി പരാജയപ്പെട്ട ഓപ്പണര്‍മാരായ മുരളി വിജയ്, കെ എല്‍ രാഹുല്‍ എന്നിവരിലൊരാള്‍ പുറത്തിരിക്കേണ്ടിവരും.

കഴിഞ്ഞ  ദിവസം ടീമിനൊപ്പം ചേര്‍ന്ന മയാങ്ക് അഗര്‍വാള്‍ മെല്‍ബണില്‍ ഓപ്പണറായി എത്തുമെന്നുറപ്പാണ്. പെര്‍ത്ത് ടെസ്റ്റില്‍ കളിച്ച നാല് പേസര്‍മാരിലൊരാളും സ്പിന്നര്‍ക്കായി വഴിമാറേണ്ടിവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News