സോഷ്യല്‍ മീഡിയയിലെ അശ്ലീല ഗ്രൂപ്പ് അഡ്മിന്‍സിനും മെമ്പേഴ്‌സിനും മുന്നറിയിപ്പുമായി കേരളാ പൊലീസ്

വാട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും അയക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരളാ പൊലീസ്.

കേരളാ പൊലീസിന്റെ ഐടി സെല്‍ ആണ് ഈ വിവരം തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴി അറിയിച്ചത്.

വാട്‌സാപ്പ്, ടെലിഗ്രാം പോലുള്ള സമൂഹമാധ്യമങ്ങള്‍ വഴി ചൈല്‍ഡ് പോണോഗ്രാഫി പോലുള്ള ഗൗരവമേറിയ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം ഗ്രൂപ്പുകള്‍ പൊലീസ് നിരീക്ഷണത്തിലാണെന്നും അവര്‍ പറയുന്നു.

കുറ്റകൃത്യം കണ്ടെത്തുന്ന ഗ്രൂപ്പുകളിലെ അഡ്മിന്മാര്‍ക്ക് മാത്രമല്ല മെംമ്പേഴ്‌സിനും നിയമ നടപടികള്‍ നേരിടേണ്ടി വരും.

അതിനാല്‍ ഇങ്ങനെയുള്ള ഗ്രൂപ്പുകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക . അശഌല ഗ്രൂപ്പ് സംഭാഷണങ്ങളില്‍ നിന്നും, അശഌല ചിത്ര/ വീഡിയോ അപ്ലോഡ്/ ഷെയറിംഗ് എന്നിവയില്‍ നിന്നും അകലം പാലിക്കുക എന്നും കേരളാ പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here