കഞ്ചാവ് കടത്താന്‍ ശ്രമിച്ച ഒമ്പത് പേര്‍ അറസ്റ്റില്‍

കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് സംഘങ്ങള്‍ കുമളിയില്‍ അറസ്റ്റില്‍. രണ്ട് കേസുകളിലായി ഒമ്പത് പേരാണ് എക്‌സൈസിന്റെ പിടിയിലായത്.

ആഘോഷ നാളുകള്‍ എത്തിയതോടെ കേരള-തമിഴ്‌നാട് അതിര്‍ത്തി മേഖലകളില്‍ എക്‌സൈസ് പരിശോധന ശക്തമാക്കി.

ക്രിസ്തുമസ്, പുതുവല്‍സരം അടുത്തതോടെ അതിര്‍ത്തി കടന്നെത്തുന്ന ലഹരിയുടെ അളവ് വര്‍ധിക്കുയാണ്. കുമളി അതിര്‍ത്തിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ രണ്ട് കേസുകളിലായി ഒമ്പത് പേര്‍ പിടിയിലായി.

ഇവരില്‍ നിന്ന് മൂന്നര കിലോ കഞ്ചാവ് കണ്ടെടുത്തു. ഇരുകൂട്ടരും സമാന രീതിയില്‍ വാഹനത്തിന്റെ സ്റ്റിയറിങ്ങിനടിയില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിലായിരുന്നു.

ആദ്യ കേസില്‍ എറണാകുളം സ്വദേശികളായ ജിജോ ദാസ്, ഗോകുല്‍ , ഷാനവാസ് , ഇര്‍സാന്‍ , നിഫിന്‍ സ്റ്റീഫന്‍ എന്നിവരാണ് പിടിയിലായത്.

രണ്ടാമത്തെ കേസില്‍ രണ്ട് കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശികളായ നാലുപേരാണ് കുമളി എക്‌സൈസ് ചെക്‌പോസ്റ്റില്‍ പിടിയിലായത്.

ചിറയിന്‍കീഴ് ഇടയ്‌ക്കോട് ഷുക്കൂര്‍, കല്ലൂര്‍ ശ്രീജിത്ത്, ഇടയ്‌ക്കോട് കാട്ടുവിള അക്തര്‍ , റേഡിയോ പാര്‍ക്ക് പുത്തന്‍ വീട്ടില്‍ വിഷ്ണു എന്നിവരാണ് പിടിയിലായത്.

കുമളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ രാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇവര്‍ സഞ്ചരിച്ച 2 കാറുകള്‍ എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.

ആഘോഷ നാളുകളില്‍ ഉപയോഗിക്കാനും വില്‍പന നടത്താനുമാണ് കഞ്ചാവ് ശേഖരിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News