ഉടമയറിയാതെ ഓണ്‍ലൈനില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഒരു തത്ത

ലണ്ടന്‍:  മാരിയോണ്‍ എന്ന സ്ത്രീ ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ശരിക്കും ഞെട്ടി. കാരണം അവര്‍ പോലും അറിയാതെ ആമസോണില്‍ നിന്നും ആരോ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നു. മറ്റാരുമല്ല തന്റെ വളര്‍ത്തു തത്തയാണ് ഈ വിരുത് കാണിച്ചിരിക്കുന്നത്.

സ്വന്തം ഉടമയുടെ ശബ്ദം അനുകരിച്ചാണ് തത്ത സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്. ആമസോണ്‍ അലക്‌സയുടെ സഹായത്തോടെ ആണിത്.

തനിക്ക് ഇഷ്ടമുള്ള തണ്ണിമത്തന്‍, ഐസ്‌ക്രീം, ബ്രോക്കോളി എന്നിവയ്‌ക്കൊപ്പം ബള്‍ബും പട്ടവും കിട്ടാനായി ഇവന്‍ ഓര്‍ഡര്‍ നല്‍കി. തിരിച്ചത്തിയ മാരിയോണ്‍ പിന്നെയിരുന്ന് ഈ സാധനങ്ങള്‍ എല്ലാം ക്യാന്‍സല്‍ ചെയ്യുകയായിരുന്നു.

ബെര്‍ക് ഷയറിലെ വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ നിന്നും അമിത വികൃതി കാരണമാണ് നാടുകടത്തിയത്. അവിടെ ജോലിക്കാരി ആയിരുന്ന മാരിയോണ്‍ പ്രത്യേക അനുമതിയോടെ റോക്കോയെ വീട്ടില്‍ കൊണ്ടു വന്നതാണ്.

പക്ഷേ വികൃതി ആണെങ്കിലും മിടുക്കന്‍ ആണ് റോക്കോ. അവന്‍ പാട്ട് പാടി കൊടുക്കുകയും മനോഹരമായി നൃത്തം ചെയ്യുകയുമൊക്കെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News