തൊണ്ണൂറ്റി രണ്ടാമത്തെ വയസ്സിലും മാളിയക്കല്‍ മറിയുമ്മ വന്നു. പുതിയ ചരിത്രത്തിനായ്…

പുതുവത്സര ദിനത്തില്‍ കേരളത്തില്‍ തീര്‍ക്കാന്‍ പോവുന്ന വനിതാ മതിലിന്റെ പ്രചരണാര്‍ഥം തലശ്ശേരി ക്രൈസ്റ്റ് കോളജില്‍ എസ് എഫ് ഐ പ്രതീകാത്മക മതില്‍ തീര്‍ത്തു.

വിദ്യാര്‍ഥികളും അദ്ധ്യാപകരും പങ്കെടുക്കുന്നോടപ്പം യാഥാസ്ഥിതികരുടെ എതിര്‍പ്പ് നേരിട്ട് ഇംഗ്ലീഷ് വിദ്യാഭ്യസം നേടിയ മാളിയക്കല്‍ മറിയുമ്മയും ക്രൈസ്റ്റില്‍ എത്തി വനിതാ മതിലില്‍ കണ്ണികളാവാന്‍ വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ചു.

ഐശ്വര്യ അദ്ധ്യക്ഷത വഹിച്ചു. വിജയന്‍ മാസ്റ്റര്‍, പവിത്രന്‍ മൊകേരി, അര്‍ജുന്‍ എസ് കെ, ഹസ്സന്‍ എം.കെ, എന്നിവര്‍ സംസാരിച്ചു. ഫിദാ പ്രദീപ് സ്വാഗതവും ശോണി ദേവ് പ്രതിജ്ഞയും ചൊല്ലി കൊടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here