സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നോപിച്ച് യുവാവിനെ പന്ത്രണ്ടംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു; പത്തനാപുരത്ത് സദാചാരഗുണ്ടാ വിളയാട്ടം

കൊല്ലം പത്തനാപുരം ചേത്തടിയില്‍ സദാചാരഗുണ്ടാ വിളയാട്ടം. സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നോപിച്ച് യുവാവിനെ പന്ത്രണ്ടംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു.

മര്‍ദ്ദനത്തിനു ശേഷം സ്ത്രീ പീഡനപരാതി നല്‍കി യുവാവിനെ ജയിലിലാക്കി. യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി.

സദാചാര ഗുണ്ടായിസത്തിന്റെ അതിക്രൂരതയുടെ ദൃശ്യങ്ങളാണിത്. പത്തനാപുരം ചേത്തടി സ്വദേശിയായ വിനീഷ് എന്ന യുവാവിനെയാണ് 12 അംഗസംഘം ക്രൂരമായി മര്‍ദ്ദിച്ചത്.

സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നരോപിച്ചായിരുന്നു മര്‍ദ്ദനം. വിനിഷിന്റെ വീടിന് സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന സാമൂഹികവിരുദ്ധര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ധിക്കുകയായിരുന്നു.

മര്‍ദ്ദനത്തിനു ശേഷം സ്ത്രീപീഡന പരാതി നല്‍കി ഇയാളെ ജയിലില്‍ അടയ്ക്കുകയും ചെയ്തു. അതേസമയം, സ്ത്രീപീഡന പരാതി വ്യാജമാണെന്ന് വീനിഷിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.

മകനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ വിനീഷിന്റെ മാതാവ് കൊട്ടാരക്കര റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. അതേസമയം, വിനീഷിനെ മര്‍ദ്ദിച്ചവര്‍ പ്രദേശത്ത് സാമൂഹിക വിരുദ്ധപ്രവര്‍ത്തനം നടത്തുന്നവരാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ജനജീവിതത്തിനു തടസം സൃഷ്ടിക്കുന്ന ഈ ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരിക്കുകയാണ് നാട്ടുകാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News