മോദിയെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകന് ജയില്‍ശിക്ഷ

ഇംഫാല്‍: മോദിക്കെതിരെ സംസാരിച്ച മാധ്യമപ്രവര്‍ത്തകന് തടവുശിക്ഷ.  മോദിയെയും മണിപ്പൂര്‍ ഭരിക്കുന്ന ബിജെപിയെയും വിമര്‍ശിച്ചതിനാണ് കിഷോരി ചന്ദ്ര വാങ്കേമിനെ ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ചത്.

നവംമ്പര്‍ 27 നാണ് കിഷോരിയെ കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും വിലങ്ങുതടിയായി നില്‍ക്കുന്നത് കൊണ്ടാണ് ഈ നടപടിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.

മോദിയെയും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബൈറണ്‍ സിങ്ങിനെയും ഫെയ്‌സ്ബക്ക് വീഡിയോയിലൂടെ അപമാനിച്ചു എന്ന പേരിലാണ് നടപടി.

മോദിയുടെ കളിപ്പാവയാണ് ബൈറന്‍ സിങ്ങിനെ അദ്ദേഹം വിശേഷിപ്പിച്ചത്. കൂടാതെ മണിപ്പൂരുമായി യാതൊരു ബന്ധവുമില്ലാത്ത രജപുത്ര റാണി ജന്മവാര്‍ഷികം നടത്തിയ ആര്‍എസ്എസിനെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.

ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള ശിക്ഷയാണിത്.

ഇതിനെ നിയമപരമായി നേരിടാന്‍ ആണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ തീരുമാനം. അറസ്റ്റിനെതിരെ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയനും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും രംഗത്ത് വന്നെങ്കിലും മണിപ്പൂര്‍ വര്‍ക്കിങ് ജേര്‍ണലിസ്റ്റില്‍ നിന്നും യാതൊരു പിന്തുണയും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News