ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് കുഴിമാടമൊരുക്കി, അപമാനിക്കുന്ന വിധത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ത്തി; മകന്‍ ചെയ്ത കണ്ണില്ലാത്ത ക്രൂരത ഇങ്ങനെ

മലപ്പുറം: ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് കുഴിമാടമൊരുക്കി… അപമാനിക്കുന്ന വിധത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ത്തി…. മലപ്പുറത്ത് അമ്മയോട് മകന്‍ കാണിച്ച് ക്രൂരത അറിഞ്ഞാല്‍ ആരും അമ്പരക്കും.

തിരുനാവായ കൊടക്കല്ലിലാണ് മാതാവിനെ അപമാനിക്കാനായി മകന്‍ കുഴിമാടമൊരുക്കിയത്. അമ്മതന്നെയാണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയതും. അമ്മയെ അപമാനിക്കുന്ന വിധത്തില്‍ ഫ്‌ലെക്‌സ് ബോര്‍ഡ് ഉയര്‍ത്തിയതായും പരാതിയുണ്ട്.

2 മക്കളാണ് പരാതിക്കാരിക്കുള്ളത്. ഇതില്‍ രണ്ടാമത്തെ മകന്റെ വീട്ടിലാണു മാതാവ് താമസിക്കുന്നത്. ഇതിനു സമീപത്താണ് മൂത്ത മകന്‍ ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് കുഴിമാടമൊരുക്കിയത്.

മകനെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ വനിതാ കമ്മിഷനും പൊലീസിലുമാണ് പരാതി നല്‍കിയത്. ഗൗരവേറിയ സംഭവമാണിതെന്നും നടപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ അംഗം ഇ.എം.രാധ അറിയിച്ചു.

വനിതാ കമ്മിഷന്‍ അദാലത്തില്‍ മാതാവും മകനും പങ്കെടുത്തു. പഞ്ചായത്ത് അംഗത്തെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. പൊലീസ് റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News