മൃഗക്കടത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴുതയുടെ മുകളില്‍ കയറി റിപ്പോര്‍ട്ടര്‍; കഴുത കൊടുത്ത പണി ഇങ്ങനെ

ചാനല്‍ റിപ്പോട്ടര്‍മാര്‍ പീസ് ടു ക്യാമറ നല്‍കാന്‍ ചില സമയങ്ങളില്‍ വ്യത്യസ്മായ കാര്യങ്ങള്‍ ചെയ്യാറുണ്ട്.

ജിയോ ടിവി ഉര്‍ദ്ദുവിന്റെ റിപ്പോര്‍ട്ടറായ ആമിന്‍ ഹാഫീസ് വ്യത്യസ്മായ ഇത്തരം കാര്യങ്ങള്‍ കാരണം പ്രശസ്തന്‍ ആയ ആളാണ്.

ഇത്തവണ മൃഗങ്ങളുടെ കടത്തിനെ കുറിച്ചുള്ള വാര്‍ത്ത ഒരു കഴുതയുടെ പിന്നില്‍ ഇരുന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ ആണ് ശ്രമിച്ചത്.

പക്ഷേ താന്‍ അടക്കമുള്ള മൃഗങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ തന്റെ പുറത്ത് കയറി ഇരുന്ന ആളിനെ പക്ഷേ കഴുതയ്ക്ക് അത്രക്കങ്ങ് പിടിച്ചില്ല. പിന്നെ സംഭവിച്ചത് കണ്ടാല്‍ ആരായാലും പൊട്ടിച്ചിരിച്ച് പോകും.

തന്റെ മുതുകില്‍ ഇരുന്ന മനുഷ്യനെ കുലുക്കി തള്ളിയിടുകയായിരുന്നു അത്. പക്ഷേ ചാനലില്‍ സംപ്രേഷണം ചെയ്തപ്പോള്‍ താഴേക്ക് തെറിച്ച റിപ്പോര്‍ട്ടര്‍ക്ക് എ്തു സംഭവിച്ചു എന്ന് കാണാന്‍ സാധിക്കില്ല.

പക്ഷേ പിന്നീട് മറ്റൊരു ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അദ്ദേഹം നിലത്ത് വീഴാത തെറിച്ചു പോകുന്നത് കാണാന്‍ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News