മോദിയ്ക്ക് വീണ്ടും തിരിച്ചടി; നോട്ടുനിരോധനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ ഇടിവുവരുത്തിയെന്ന് ഗീത ഗോപിനാഥ് ഉള്‍പ്പെട്ട സംഘം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വീണ്ടും തിരിച്ചടി. നോട്ടുനിരോധനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ ഇടിവുവരുത്തിയതായി പഠനം.

രാജ്യാന്തര നാണയ നിധിയിലെ മുഖ്യസാമ്പത്തിക വിദഗ്ധയും മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന ഗീത ഗോപിനാഥ് ഉള്‍പ്പെട്ട് സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗീത ഗോപിനാഥ് അടക്കം നാല് സാമ്പത്തിക വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

കുറഞ്ഞ കാലയളവില്‍ നോട്ടുനിരോധനം ഏല്‍പ്പിച്ച പ്രത്യാഘാതങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പഠനം.

ഹാര്‍വഡ് സര്‍വകലാശാലയിലെ സാമ്പത്തിക വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഗബ്രിയേല്‍ ചോദ്റോ റീച്ച്, ഗ്ലോബല്‍ മാക്രോ റിസേര്‍ച്ച് മാനേജിങ് ഡയറക്ടര്‍ പ്രാച്ഛി മിശ്ര, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിസേര്‍ച്ച് മാനേജര്‍ അഭിനവ് നാരായണന്‍ എന്നിവരാണ് പഠനസംഘത്തില്‍ ഉള്‍പ്പെട്ട മറ്റു സാമ്പത്തിക വിദഗ്ധര്‍.

2016-17 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ഏഴു ശതമാനമായിരുന്നു ഇന്ത്യയുടെ വളര്‍ച്ചാനിരക്ക്.

എന്നാല്‍ നോട്ടുനിരോധനം നടപ്പിലാക്കിയ നാലാം പാദത്തില്‍ വളര്‍ച്ചാനിരക്ക് 6.1 ശതമാനമായി കുറഞ്ഞു.

നോട്ടുനിരോധനത്തിനു മുന്‍പ് 7.6 ശതമാനമായിരുന്ന ജിഡിപി നിരക്ക് അതിനുശേഷം 6.8 ശതമാനത്തിലേക്ക് കുറഞ്ഞു. കെട്ടിടനിര്‍മാണം, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയ മേഖലകളെയും നിരോധനം ബാധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News