ഉപഭോക്താക്കള്‍ക്ക് കൊണ്ടുപോയ ഭക്ഷണത്തിന്റെ പകുതി ഡെലിവറി ബോയ് തിന്നു; പുലിവാല്‍ പിടിച്ച് ഓണ്‍ലൈന്‍ ഫുഡ് സര്‍വീസ്‌

ന്യൂഡല്‍ഹി ഇപ്പോള്‍ ഓണ്‍ലൈന്‍ ഫൂഡ് ഡെലിവറികളുടെ കാലമാണ്. യൂബര്‍ മുതല്‍ സൊമാറ്റോ വരെ നീണ്ടു കിടക്കുകയാണ് ആ നിര.

പക്ഷേ ഒരു സിസിടീവി വീഡിയോ കാരണം പണി കിട്ടിയത് സൊമാറ്റോയ്ക്ക് ആണ്. അതിന്റെ ഡെലിവറി ബോയ് ഉപഭോക്താക്കള്‍ക്ക് കൊണ്ടു പോകുന്ന ഭക്ഷണം പകുതി കഴിച്ചതിന് ശേഷം തിരികെ വയ്ക്കുന്നതാണ് വീഡിയോയില്‍. കഴിഞ്ഞാഴ്ചയാണ് സംഭവം നടന്നത്.

സംഭവം വിവാദമായതൊടെ മാപ്പു പറയുകയും ഡെലിവറി ബോയിയെ പുറാത്തക്കുകയും ആണ് സൊമാറ്റോ ചെയ്തത്. പക്ഷേ ഇത് സൊമാറ്റയുടെ വിശ്വാസ്യതയെ ബാധിച്ചിരിക്കുകയാണ്.

ഈ സംഭവം തങ്ങളുടെ പ്രതിയോഗിയായ സ്വിഗ്ഗി, യൂബര്‍ എന്നിവര്‍ക്കാണ് ലാഭമായിരിക്കുന്നത്. അതിന് പുറമേ സ്വിഗ്ഗി തങ്ങളുടെ വിശ്വാസ്യത തെളിയിക്കാന്‍ വ്യക്തതയും ഉപയോക്താക്കള്‍ക്ക് നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here