വനിതാ മതിലിന് ഐക്യദാര്‍ഢ്യം; പാട്ടും കലാരൂപങ്ങളുമായി ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥിനികള്‍

വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ച് പെണ്‍കുട്ടികള്‍ രാത്രിയില്‍ പാട്ടും,കലാരൂപങ്ങുമായി ഒത്തുചേര്‍ന്നു. കേരള സര്‍വ്വകലാശാല യൂണിയന്‍റെ അഭിമുഖ്യത്തില്‍ കാര്യവട്ടം ക്യാമ്പസിലാണ് കുട്ടികള്‍ ഒത്തുചേര്‍ന്നത്.

വനിതാ മതിലിന് അഭിമുഖ്യം പ്രഖ്യാപിച്ചാണ് 300 ലേറെ പെണ്‍കുട്ടികള്‍ കാര്യവട്ടം ക്യാമ്പസില്‍ രാത്രിയില്‍ ഒത്തുചേര്‍ന്നത്.

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് കേരളാ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടി വിജയിപ്പിക്കുമെന്ന് പെണ്‍കുട്ടികള്‍ പ്രഖ്യാപിച്ചു. പാട്ടും നാടന്‍കലാ രൂപങ്ങളുമായി ഒത്തുചേര്‍ന്ന പെണ്‍കുട്ടികള്‍ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

കേരളാ സര്‍വ്വകലാശാലക്ക് കീ‍ഴിലെ എല്ലാ കോളേജുകളിലെ വിദ്യാര്‍ത്ഥിനികളും വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍പേ‍ഴ്സണ്‍ ശ്യാമിലി പീപ്പിളിനോട് പറഞ്ഞു.

മാധ്യമപ്രവര്‍ത്തക അപര്‍ണ സെന്‍ പെണ്‍കുട്ടികളുടെ കൂട്ടായ്മ ഉത്ഘാടനം ചെയ്തു. സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍എസ് ശ്രീജിത്ത് പ്രസംഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News