എകെജി സെന്‍റര്‍ അടിച്ചു തകര്‍ക്കുമെന്നു ഭീഷണി; ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനെതിരെ പരാതി

എകെജി സെന്‍റര്‍ അടിച്ചു തകര്‍ക്കുമെന്നു ഭീഷണി മുഴക്കിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനെതിരേ പൊലീസില്‍ പരാതി.

പ്രകോപനപരമായ പ്രസംഗത്തിനെതിരേ സിപി ഐ (എം) പോത്തന്‍കോട് ലോക്കല്‍ സെക്രട്ടറിയാണു പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ശബരിമല പൂങ്കാവനം തകര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചാല്‍ എകെജി സെന്‍റര്‍ തകര്‍ക്കുമെന്നായിരുന്നു രാധാകൃഷ്ണന്‍റെ ഭീഷണി.

തിരുവനന്തപുരത്തെ ഒരു പാര്‍ട്ടി പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ഭീഷണി മുഴക്കിയത്.

പോലീസിന് അഹങ്കാരമാണെന്നും ഞങ്ങള്‍ നിന്നെയാക്കെ കൊണ്ട് സല്യൂട്ട് അടിപ്പിക്കുമെന്ന് യതീഷ് ചന്ദ്ര അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here