സംഘപരിവാര്‍ കൊലപ്പെടുത്തിയ സുബോധ് കുമാറിന്റെ വീട്ടില്‍ സിപിഐഎം നേതാക്കള്‍ സന്ദര്‍ശനം നടത്തി; എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു

ലക്നൗ: ബുലന്ദ്ശഹറില്‍ സംഘപരിവാര്‍ ക്രിമിനലുകള്‍ കൊലപ്പെടുത്തിയ പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിന്റെ വീട്ടില്‍ സിപിഐഎം നേതാക്കള്‍ സന്ദര്‍ശനം നടത്തി.

അഖിലേന്ത്യാ കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവുമായ ഹനന്‍ മൊല്ല, പാര്‍ട്ടി സംസ്ഥാന കമ്മറ്റിയംഗവും രാജ്യസഭാംഗവുമായ കെകെ രാകേഷ്, അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാവ് വിക്രം സിങ്ങുമടക്കമുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്.

സുബോധ് കുമാര്‍ സിങ്ങിന്റെ മരണം അന്വേഷിക്കുക പോലും ചെയ്യാതിരിക്കുന്ന പോലീസ് നിഷ്‌ക്രിയത്വത്തിനെ ചോദ്യം ചെയ്ത സംഘം ബന്ധുമിത്രാതികളുടെ ദുഖത്തില്‍ പങ്കുചേരുകയും എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News