ആള്‍ക്കൂട്ടം കാഴ്ചക്കാരായി മാത്രം നിന്നു; രണ്ടു യുവാക്കളുടെ ജീവന്‍ രക്ഷിച്ചത് ഈ വീട്ടമ്മ

ആലപ്പുഴ: അപകടം കണ്ട് ആള്‍ക്കൂട്ടം കാഴ്ചക്കാരായി നോക്കിനില്‍ക്കെ, രണ്ടു യുവാക്കളുടെ ജീവന്‍ രക്ഷിച്ച് മാതൃകയായി 44കാരിയായ ഗീത സന്തോഷ് എന്ന വീട്ടമ്മ.

പന്തളം മാവേലിക്കര റോഡില്‍ ഇടപ്പോണ്‍ ഐരാണിക്കുടി പാലത്തിന് സമീപം കഴിഞ്ഞദിവസമാണ് സംഭവം.

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റു കിടന്ന ഇടപ്പോണ്‍ സ്വദേശികളായ പ്രദീപിനെയും പ്രകാശിനെയും ആശുപത്രിയിലെത്തിച്ചത് ഗീത സന്തോഷ് ആണ്.

ബന്ധുവിന്റെ മകനെ സ്‌കൂളില്‍ അയച്ച ശേഷം മകനുമായി വീട്ടിലേക്ക് മടങ്ങവെ ആള്‍ക്കൂട്ടം കണ്ടാണ് ഗീത കാര്‍ നിര്‍ത്തിയത്. തലയ്ക്ക് പരുക്കേറ്റ് രക്തം വാര്‍ന്ന അവസ്ഥയിലായിരുന്നു യുവാക്കള്‍. പ്രദേശവാസികളായ കുറെ പേര്‍ കാഴ്ചക്കാരായി മാത്രം നില്‍ക്കുന്നു.

എന്നാല്‍ ഗീത ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവാക്കളുടെ ബന്ധുക്കളെ വിവരം അറിയിച്ചതും ഗീതയാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് ഗീത മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News