‘കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് തൂത്തെറിയും’

കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് തൂത്തെറിയുമെന്ന് ദേശീയ ദക്ഷിണേന്ത്യാ നദീസംയോജന കര്‍ഷക സംഘം ദേശീയ അദ്ധ്യക്ഷന്‍ അയ്യാ കണ്ണ് പീപ്പിള്‍ ടിവിയോട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് മുന്നറിയിപ്പ്. ഏപ്രില്‍ മാസത്തില്‍ രാജ്യ തലസ്ഥാനത്ത് കര്‍ഷക പ്രക്ഷോഭം ശക്തമാക്കുമെന്നും അയ്യാ കണ്ണ് പറഞ്ഞു.
വരും നാളുകളില്‍ കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ക്കെതിരെ പോരാട്ടം ശക്തമാക്കുമെന്ന മുന്നറിയിപ്പാണ് അയ്യാ കണ്ണ് നല്‍കുന്നത്. ഈയിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേരിട്ട തിരിച്ചടി കര്‍ഷക പോരാട്ടത്തിന്റെ വിജയമാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കും.

കര്‍ഷകരെ അടിമകളായാണ് മോഡി സര്‍ക്കാര്‍ കാണുന്നത്. തിരഞ്ഞെടുപ്പിന് മുന്പ് രാജ്യത്തിന്റെ നട്ടെല്ലാണ് കര്‍ഷകരെന്ന് വിശേഷിപ്പിച്ച മോഡി തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ രാജ്യത്തിലെ അടിമകളാണ് തങ്ങളെന്നാണ് കര്‍ഷകവിരുദ്ധ നയത്തിലൂടെ പറയുന്നത്. കര്‍ഷകരെ അവഗണിച്ച് തിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന വ്യാമോഹം നടക്കില്ല.

ഏപ്രില്‍ മാസത്തില്‍ ഡല്‍ഹിയില്‍ 20 ലക്ഷം കര്‍ഷകരെ അണിനിരത്തി പ്രക്ഷോഭം ശക്തമാക്കും. അവഗണന തുടര്‍ന്നാല്‍ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ആത്മഹത്യ ചെയ്യാനും കര്‍ഷകര്‍ തയ്യാറാണ്.

കോര്‍പറേറ്റുകളുടെ കോടികള്‍ എഴുതിത്തള്ളുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ നാമ മാത്രമായ കടം എഴുതിത്തള്ളാന്‍ തയ്യാറാകുന്നില്ലെന്നും അയ്യാ കണ്ണ് പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്‍പ് ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡല്‍ഹി കര്‍ഷകരുടെ കൂട്ട ശവദാഹത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും അയ്യാ കണ്ണ് മുന്നറിയിപ്പ് നല്‍കി.

2017 എപ്രില്‍ മുതല്‍ 110 ദിവസം നീണ്ടു നിന്ന കര്‍ഷക സമരത്തില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയും അസ്ഥികളുമായാണ് തമിഴ്‌നാട്ടില്‍ നിന്നടക്കമുള്ള കര്‍ഷകര്‍ പ്രതിഷേധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News