കെഎസ്ആര്‍ടിസിക്ക് ആവശ്യമെങ്കില്‍ എംപാനലുകാരെ ജോലിക്ക് നിയോഗിക്കാമെന്ന് ഹൈക്കോടതി; മതിയായ ജീവനക്കാര്‍ പിഎസ് സി വഴി വന്നില്ലെങ്കില്‍ ഇങ്ങനെ ചെയ്യാം, ചട്ടങ്ങള്‍ അനുവദിച്ചാല്‍ തുടരാം

കൊച്ചി: കെഎസ്ആര്‍ടിസിക്ക് ആവശ്യമെങ്കില്‍ എംപാനലുകാരെ ജോലിക്ക് നിയോഗിക്കാമെന്ന് ഹൈക്കോടതി.

കെഎസ്ആര്‍ടിസി നിയമനം സംബന്ധിച്ച കേസില്‍ കക്ഷി ചേരാന്‍, പിരിച്ചുവിടപ്പെട്ടവര്‍ നല്‍കിയ ഹര്‍ജി പരിഗണിയ്ക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

മതിയായ ജീവനക്കാര്‍ പിഎസ് സി വഴി വന്നില്ലെങ്കില്‍ ഇങ്ങനെ ചെയ്യാമെന്ന് കോടതി അറിയിച്ചു. ചട്ടങ്ങള്‍ അനുവദിക്കുമെങ്കില്‍ അങ്ങനെ തുടരാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

കണ്ടക്ടര്‍മാരായി പിഎസ് സി അഡൈ്വസ് മെമ്മോ നല്‍കിയവര്‍ക്ക് നിയമന ഉത്തരവുകള്‍ നല്‍കിയതായി കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. ഇവര്‍ക്ക് ഒരുമാസത്തെ താല്‍ക്കാലിക കണ്ടക്ടര്‍ ലൈസന്‍സ് നല്‍കും.

അഡൈ്വസ് മെമ്മോ നല്‍കിയവര്‍ക്ക് നിയമനം നിഷേധിക്കരുതെന്ന് പിഎസ് സിയുടെ അഭിഭാഷകന്‍ പറഞ്ഞു.

നേരത്തെ മുഴുവന്‍ എംപാനല്‍ഡ് ജീവനക്കാരെയും പിരിച്ചുവിടാനും പിഎസ് സി ലിസ്റ്റിലുള്ളവരെ രണ്ടു ദിവസത്തിനകം നിയമിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here