രണ്ട് യുവാക്കളെ ദുരൂഹ സാഹചര്യത്തില്‍ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍; സംഭവം മഞ്ചേരിയില്‍

മലപ്പുറം: മഞ്ചേരിയില്‍ രണ്ട് യുവാക്കളെ ദുരൂഹ സാഹചര്യത്തില്‍ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിരവധി കഞ്ചാവ് കേസിലെ പ്രതികളായ യുവാക്കണാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മഞ്ചേരി തുറക്കല്‍ സ്വദേശി റിയാസ് ബാബു, മേലാക്കല്‍ സ്വദേശി റിയാസ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ മഞ്ചേരി സിഐ എന്‍ ബി ഷൈജുവിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

മയക്കുമരുന്നിന്റെ അമിത ഉപയോഗമാണ് മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു. മലപ്പുറത്ത് നിന്ന് ഫോറന്‍സിക് വിദഗ്ദ്ധരെത്തി പരിശോധന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here