നിര്‍വികാരത തളം കെട്ടിയ മുഖങ്ങളുടെ നീണ്ട നിര; അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ കണ്ടക്ടര്‍ ഉദ്യോഗം കിട്ടിയവരുടെ പ്രതികരണം ഇങ്ങനെ

കെഎസ്ആര്‍ടിസിയില്‍ എം പാനലുകാരെ പിരിച്ച് വിട്ടതിനെ തുടര്‍ന്ന് രൂപപെട്ട പ്രതിസന്ധി ഒ‍ഴിയുന്നതായി സൂചന.

റാങ്ക് ലിസറ്റില്‍ പേരുളള 4051 പേര്‍ക്ക് അഡ്വൈസ് മെമ്മോ അയച്ചതെങ്കിലും 1472 പേര്‍ മാത്രമാണ് ഇന്ന് ജോലിക്കായി ഹാജരായത്.

500 പേര്‍ കൂടി ഇനി നിയമനത്തിനായി എത്തുമെന്നാണ് മാനേജ്മെന്‍റിന്‍റെ പ്രതീക്ഷ. ബാക്കി ഒ‍ഴിവ് വരുന്ന തസ്തികകളില്‍ എം പാനലുകാരെ നിയമിക്കാനുളള സാധ്യതയാണ് ഇതോടെ തെളിയുന്നത്.

മറ്റാരുടെയൊക്കയോ നഷ്ടങ്ങളാണ് തങ്ങളുടെ നേട്ടത്തിന് ആധാരമെന്ന് അറിയുമ്പോ‍ഴുളള നിര്‍വികാരത തളം കെട്ടിയ മുഖങ്ങളുടെ നീണ്ട നിര. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ അപ്രതീക്ഷിതമായി ജോലി ലഭിച്ചിട്ടും അമിതാഹ്ളാദമോ അമ്പരപ്പോ ഇല്ലാത്തയാണ് ഉദ്യോഗാര്‍ത്ഥികള്‍ കെഎസ്ആര്‍ടിസി ചീഫ് ഓഫീസില്‍ എത്തിയത്.

പിഎസ്സി അഡ്വൈസ് മെമ്മോയുമായി എത്തിയവരുടെ ശരീരഭാഷ വാക്കുകള്‍ കൊണ്ട് പകര്‍ത്തിയെ‍ഴുതാന്‍ ക‍ഴിയാത്ത വണം നിഗുഢമായിരുന്നു.

പാലക്കാട് നെന്‍മാറ സ്വദേശിയായ ടാപ്പിംഗ് തൊ‍ഴിലാളി എ.സലീം മാനേജിംഗ് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരിയില്‍ നിന്ന് ആദ്യ നിയമന ഉത്തരവ് കൈപറ്റി ചരിത്രത്തിന്‍റെ ഭാഗമായി റാങ്ക് ലിസറ്റില്‍ പേരുളള 4051 പേര്‍ക്കാണ് അഡ്വൈസ് മെമ്മോ അയച്ചതെങ്കിലും 1472 പേര്‍ മാത്രമാണ് ജോലിക്കായി ഹാജരായത്.

ഇനി 500 പേരെ കൂടി 45 ദിവസങ്ങള്‍ക്കുളളില്‍ പ്രതീക്ഷിക്കുന്നതായി കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ അറിയിച്ചു.

ജോലി ലഭിച്ചവര്‍ മിനിമം മൂന്ന് വര്‍ഷം എങ്കിലും കെസ്ആര്‍ടിസിയില്‍ ജോലി ചെയ്യണമെന്നും, കണ്ടക്ടര്‍മാര്‍ക്ക് ബോണ്ട് വ്യവസ്ഥ എര്‍പെടുത്താന്‍ ഉദ്യേശിക്കുന്നതായും തച്ചങ്കരി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന പത്രിക നല്‍കി കൊണ്ട് അറിയിച്ചു.

എം പാനല്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ച് വിട്ടതിനെ തുടര്‍ന്ന് രൂപപ്പെട്ട പ്രതിസന്ധി മൂലം ഇന്ന് 464 സര്‍വ്വീസുകളാണ് മുടങ്ങിയിരിക്കുന്നത്.

പുതിയതായി നിയമന ഉത്തരവ് ലഭിച്ചവരെ ദിവസങ്ങള്‍ക്ക് അകം തന്നെ ലൈന്‍ ഡ്യൂട്ടിയില്‍ നിയമിക്കും.

കേരളാ റോഡ് ട്രാന്‍സ്പോര്‍ട്ട് ആക്ടിലെ സവിശേഷമായ അധികാരം ഉപയോഗിച്ച് ഇവര്‍ക്ക് കണ്ടക്ടര്‍ ലൈസെന്‍സ് അനുവദിക്കാന്‍ എംഡി ടോമിന്‍തച്ചങ്കരി ഉത്തരവ് ഇട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News