
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട ആവശ്യകത ഒരോ മലയാളിയും തിരിച്ചറിയുകയാണ്. എതിര്‍ക്കുന്നവരുടെ മുന്നില്‍ സംഘ ശക്തിയുടെ മതിലുയര്‍ത്തി പെരുന്നയിലെ വിദ്യാര്‍ത്ഥിനികള്‍ ചിത്രം സൃഷ്ടിച്ചു.
എന്‍എസ്എസ് ആസ്ഥാനത്തിന് മുന്നിലുള്ള പാതയിലാണ് വിദ്യാര്‍ത്ഥിനികള്‍ കൈകള്‍ കോര്‍ത്ത് വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ചത്. എതിര്‍ക്കുന്നിടത്ത് നിന്നു തുടങ്ങട്ടെ വനിതാമതില്‍, അത് തന്നെയാണ് ആ നവോത്ഥാനമതിലിന്റെ ഭംഗിയും പോരാട്ട പ്രസ്‌കതിയും.
ചങ്ങാനാശേരിയിലെ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തിന് മുന്നിലെ പാതയോരത്ത് പ്രകടനമായെത്തിയ നൂറുകണക്കിന് വിദ്യാര്‍ത്ഥിനികളാണ് കൈകോര്‍ത്ത് നവോത്ഥാന മതില്‍ പടുത്തയര്‍ത്തിയത്.
ജനുവരി ഒന്നിന് കേരളമണ്ണില്‍ ഒറ്റമനസോടെ കൈകോര്‍ത്തുനില്‍ക്കാന്‍ പോകുന്ന സ്ത്രീ സമൂഹത്തിനു പുത്തനുണര്‍വാണ് നാടകെയുള്ള ഈ വിദ്യാര്‍ത്ഥിമുന്നേറ്റം.
എന്‍എസ്എസ് ഹിന്ദുകോളജിലെ വിദ്യാര്‍ത്ഥികളടക്കം മതിലില്‍ പങ്കാളികളായി.നവോത്ഥാന മതിലിനെ നേരെ മുഖം തിരിക്കുന്നവരുടെ മുന്നില്‍ പെണ്‍കരുത്തിന്റെ പോരാട്ട മതിലുയര്‍ന്നപ്പോള്‍ അത് ചരിത്രമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here