ചെഗുവേരയുടെ മകള്‍ ഡോ. അലൈഡ ഗുവേര ഈ മാസം കണ്ണൂരിലെത്തും

കണ്ണൂർ : ലോകത്തിലെ വിമോചന പോരാളികളുടെ ആവേശത്തിന്റെ മറുപേരാണ് ചെഗുവേര. ബൊളീവിയന്‍ കാടുകളില്‍ വിപ്ലവത്തിന്റെ വെളിച്ചം വിതറിയ ചെഗുവേരയുടെ മകള്‍ ഡോ. അലൈഡ ഗുവേര കണ്ണൂരിലെത്തുന്നു.

29 ന് വൈകിട്ട‌് നായനാർ അക്കാദമിയിൽ നടക്കുന്ന ക്യൂബൻ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കാനായാണ‌് അവർ കണ്ണൂരിലെത്തുന്നത‌്. ലാറ്റിനമേരിക്കയെക്കുറിച്ച‌ുള്ള പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടക്കും.

സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റിയും പ്രസാധനരംഗത്തെ പെൺകൂട്ടായ്മയായ തൃശൂർ സമതയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. വെള്ളിയാഴ‌്ച സംഘാടക സമിതി രൂപീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News