ആര്‍ എസ് എസ് നേതാവ് വത്സന്‍ തിലങ്കേരിക്ക് നോട്ടീസ്

വത്സന്‍ തിലങ്കേരിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ആര്‍ എസ് എസ് നേതാവ് വത്സന്‍ തിലങ്കേരിക്ക് നോട്ടീസ് അയച്ചു.

ചിത്തിര ആട്ട വിശേഷത്തിന് സന്നിധാനത്ത് എത്തിയ 52 കാരിയെ ആക്രമിച്ച കേസിലാണ് നടപടി . ഈ കേസില്‍ തലശ്ശേരി  സെഷന്‍സ് കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നായിരുന്നു സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം.

മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ സെഷന്‍സ് കോടതി കണ്ടെത്തിയ നിഗമനങ്ങള്‍ നിയമപരമല്ലെന്നാണ് പോലീസിന്റെ നിലപാട് .

അക്രമത്തിന് നേതൃത്വം നല്‍കിയ ആളാണ് വത്സന്‍ തില്ലങ്കേരിയെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നും പോലീസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ക്രിസ്തുമസ് അവധിക്ക് ശേഷം കോടതി പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News