ഏത് ചടങ്ങിന്റെ ഭാഗമായിട്ടാണെങ്കിലും പുരുഷനും സ്ത്രീയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഇസ്ലാമിന് വിരുദ്ധം; ഫത്വ വിവാദത്തിലേക്ക്

മുസാഫര്‍നഗര്‍: ഏത് ചടങ്ങിന്റെ ഭാഗമായിട്ടാണെങ്കിലും പുരുഷനും സ്ത്രീയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഇസ്ലാമിന് വിരുദ്ധമാണെന്ന് ഫത്വ.

ഉത്തര്‍പ്രദേശിലെ ദേവ്ബന്ദ് ദാറുല്‍ ഉലൂമാണ് ഫത്വ ഇറക്കിയത്. ഫത്വ ഇറക്കിയുടന്‍ തന്നെ അത് വിവാദമാവുകയും ചെയ്തു.സ

സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഇസ്ലാം വിശ്വാസപ്രകാരം അംഗീകരിക്കപ്പെട്ടതാണോ എന്നായിരുന്നു വിശ്വാസിയുടെ ചോദ്യം. ഇതിനുള്ള മറുപടിയിലാണ് ഫത്വയില്‍ ദാറുല്‍ ഉലൂം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ശരീഅത്ത് നിയമപ്രകാരം ഇസ്ലാം ഇക്കാര്യം അംഗീകരിക്കുന്നില്ലെന്നും, ഇത്തരം നടപടികള്‍ മുസ്ലീം സമുദായത്തെ തന്നെ നശിപ്പിക്കുന്നതിനാല്‍ മുസ്ലീം ആയ ഒരാളും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യരുത് – ഫത്വയില്‍ ദാറുല്‍ ഉലൂം പറഞ്ഞു.

രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പരമ്പരാഗതമായ മുസ്ലീം വിദ്യാഭ്യാസ സ്ഥാപനമാണ് ദേവ്ബന്ദ് ദാറുല്‍ ഉലൂം.

അതേസമയം ഫത്വയ്ക്ക് പിന്തുണയുമായി ദേവ്ബന്ദിലെ പ്രധാന പുരോഹിതനായ മുഫ്തി അത്തര്‍ ഖാസ്മിയും രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News