ഈ സിനിമ വിജയിച്ചില്ലെങ്കില്‍ ഇനി ഒരു തിരിച്ചുവരവുണ്ടാകില്ല; ഷാറൂഖിന്റെ മറുപടിയില്‍ ഞെട്ടി ആരാധകര്‍

സിനിമാ ലോകം ഒരുപോലെ ഉറ്റുനോക്കുന്ന ചിത്രമാണ് ഷാരൂഖ് ഖാന്‍ കുളളനായിട്ടെത്തുന്ന സീറോ. കത്രീന കൈഫ്, അനുഷ്‌ക ശര്‍മ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

അതേസമയം ഈ സിനിമ വിജയിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് ചോദിച്ച
ഒരു ബോളിവുഡ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലെ അവതാരകയോട് ഷാരൂഖ് പറഞ്ഞ മറുപടിയാണ് സിനിമാ ലോകത്തെ മുഴുവന്‍ അമ്പരപ്പിലാഴ്ത്തിയിരിക്കുന്നത്.

ഷാറൂഖിന്റെ മറുപടി ഇങ്ങനെ:

എനിക്ക് മാറ്റാന്‍ സാധിക്കാത്ത കാര്യത്തിനെ കുറിച്ച് ഞാന്‍ എന്തിനാണ് ചിന്തിക്കുന്നത്. സീറോ എനിയ്ക്ക് പ്രധാനപ്പെട്ടതാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത് അവരുടെ തോന്നല്‍ മാത്രമാണ്.

ഈ സിനിമ പരാജയപ്പെട്ടാല്‍ അടുത്ത കുറേ മാസത്തേയ്ക്ക് സിനിമ കിട്ടില്ലായിരിക്കും. എന്നാല്‍ തന്റെ കഴിവിലും കലയിലും എനിയ്ക്ക് വിശ്വാസമുണ്ടെങ്കില്‍ ഞാന്‍ അഭിനയിക്കും.

കഴിഞ്ഞ 15 വര്‍ഷത്തെപ്പോലെ തന്നെ സിനിമയിലേയ്ക്ക് ഒരു തിരിച്ച് വരവ് നടത്തിയേക്കാം . ചിലപ്പോള്‍ തിരിച്ച് വരില്ലായിരിക്കുമെന്നും താരം പറഞ്ഞു.

ബിസിനസ്സ് മേഖലയ്ക്ക് സിനിമയെ കുറിച്ചൊരു വീക്ഷണമുണ്ട്. അവരുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍ അത് വളരെ ശരിയാണ്. 2018 ല്‍ പുറത്തിറങ്ങാന്‍ പോകുന്ന ഷാരൂഖിന്റെ ഓരോയൊരു ചിത്രമാണ് സീറോ.

സല്‍മാന്‍ ഖാന്‍, റാണി മുഖര്‍ജി, കജോള്‍, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, കരിഷ്മ കപൂര്‍, ജൂഹി ചൗള എന്നിവരും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുണ്ട്.

അതേസമയം 2017 ല്‍ പുറത്തു വന്ന ആലിയുടെ ജബ് ഹാരി മെറ്റ് സെയ്ജലാണ് താരത്തിന്റ അവസാനം പുറത്തു വന്ന ചിത്രം. ഇതിന് പ്രതീക്ഷിച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നില്ല എന്നതാണ് സത്യാവസ്ഥ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News